മറ്റൊരാളെ ചതിച്ചിട്ടല്ല ഞാന്‍ ശ്രീകുട്ടന്റെ ജീവിതത്തിലേക്ക് വന്നത്, ഞങ്ങള്‍ക്ക് ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല: ലേഖ

പതിനഞ്ച് വര്‍ഷത്തോളം ലിവിങ് ടുഗദറായി ജീവിച്ചതിന് ശേഷമാണ് ഗായകന്‍ എംജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. തങ്ങളുടെ പ്രണയത്തെ കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ലേഖ ഇപ്പോള്‍. ‘വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി പോന്നതല്ലേ’ എന്നുള്ള ആക്ഷേപങ്ങള്‍ താന്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ട് എന്നാണ് ലേഖ പറയുന്നത്.

എന്നാല്‍ മറ്റൊരാളെ ചതിച്ചിട്ടല്ല താന്‍ എംജിയുടെ ജീവിതത്തിലേക്ക് വന്നത് എന്ന വ്യക്തമാക്കുകയാണ് ലേഖ. എംജിയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമാണ് ലേഖ സംസാരിച്ചിരിക്കുന്നത്. ”ഞങ്ങള്‍ക്ക് ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടുപേരും വെല്‍സെറ്റില്‍ഡ് ആയിരുന്നു. ഒരു ആവശ്യങ്ങള്‍ക്കും വേണ്ടിയല്ല വിവാഹം കഴിച്ചത്.”

”പരിശുദ്ധമായ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഇത് കേള്‍ക്കുമ്പോള്‍ ഇപ്പോഴും വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി പോന്നതല്ലേ എന്നു പറയാന്‍ ആളുകളുണ്ടാവും. ഇവിടെ നമ്മള്‍ മാത്രമേ ഉള്ളോ? ഇവിടെയിങ്ങനെ എത്ര കല്യാണങ്ങളാണ് നടക്കുന്നത്? നമുക്ക് മാത്രം എന്താണ് പ്രത്യേകത?”

”100 ശതമാനം പെര്‍ഫെക്റ്റായ ഭര്‍ത്താവാണ് എംജി ശ്രീകുമാര്‍. എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ച വ്യക്തിയാണ് ശ്രീകുട്ടന്‍. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഞാന്‍ ശ്രീക്കുട്ടനെ കണ്ടുമുട്ടിയത്. സ്‌നേഹിക്കുന്നൊരു പുരുഷനെ ഞാന്‍ കണ്ടു. എന്നെ വിവാഹം കഴിക്കട്ടെ എന്ന് പ്രൊപ്പോസ് ചെയ്ത ഡേ എനിക്ക് മറക്കാനാവില്ല.”

”ഒരുപാട് പ്രശ്‌നങ്ങളുണ്ട്, ഇത് വേണ്ടെന്ന് പറഞ്ഞ് ഞാന്‍ 3-4 മാസം യുഎസില്‍ പോയി നിന്നതാണ്. ആ സമയത്ത് എന്നും എനിക്ക് ഫോണ്‍ ചെയ്യും. നീയെത്ര എന്നില്‍ നിന്നും മാറി നിന്നാലും ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കുമെന്ന് പറഞ്ഞു. അതൊന്നും എനിക്ക് മറക്കാനാവില്ല” എന്നാണ് ലേഖ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്; അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്ന് ട്വീറ്റ്

വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാന്‍; വിദേശകാര്യ മന്ത്രി എഐ വീഡിയോ വരെ പ്രചരണത്തിന്; വ്യാജ വാര്‍ത്തകളില്‍ വീഴരുതെന്ന് പിഐബി

സൈന്യത്തോടൊപ്പം ഈ പോരാളികളും! ഇന്ത്യൻ സൈന്യത്തിലെ 10 പ്രധാന ഓഫ് റോഡ് കാറുകൾ

ഇന്ത്യയുടെ ഭൂമി കാക്കുന്ന 'ആകാശം'; ആക്രമണങ്ങളിൽ നിന്ന് ഇന്ത്യയെ പൊതിഞ്ഞ 'ആകാശ്'

വേടന്‍ എവിടെ? പൊലീസിനെയടക്കം തെറിവിളിച്ച് ചെളി വാരിയെറിഞ്ഞ് പ്രതിഷേധം; ലക്ഷങ്ങളുടെ നാശനഷ്ടം

INDIAN CRICKET: ആ താരത്തിന് വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ അറിയില്ല, ഒരു ഐഡിയയും ഇല്ലാതെയാണ് ഗ്രൗണ്ടിൽ ഇറങ്ങുന്നത്; തുറന്നടിച്ച് സഞ്ജയ് ബംഗാർ