'എം.ജി ശ്രീകുമാറിന് അമ്മാവന്‍ സിന്‍ഡ്രം, ഇയാളും പണ്ട് ലിവിംഗ് ടുഗെതര്‍ ആയിരുന്നില്ലേ'; അഭയയുമായുള്ള അഭിമുഖത്തിന് വിമര്‍ശനം

ഗായകന്‍ എം.ജി ശ്രീകുമാറിന് വിമര്‍ശനം. എം.ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന ‘പറയാം നേടാം’ എന്ന പരിപാടിയില്‍ അഭയ ഹിരണ്‍മയി അതിഥിയായി എത്തിയപ്പോഴുള്ള സംഭാഷങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. അടുത്തിടെയാണ് അഭയ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പിരിഞ്ഞത്.

പത്തു വര്‍ഷത്തോളമായി ഇരുവരും ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞതിനെ കുറിച്ച് വീണ്ടും വീണ്ടും എം.ജി ശ്രീകുമാര്‍ പരിപാടിയില്‍ ചോദിക്കുന്നുണ്ട്. അതിനെല്ലാം മാന്യമായ രീതിയിലവാണ് അഭയ മറുപടി പറയുന്നത്.

എന്നാല്‍, ആ ബന്ധം ഇല്ലാതായതില്‍ വിഷമമുണ്ടോയെന്ന് എം.ജി ശ്രീകുമാര്‍ പിന്നെയും ചോദിക്കുന്നതാണ് വൈറലാകുന്ന വീഡിയോയിലുള്ളത്. നിരവധി പേരാണ് എം.ജി ശ്രീകുമാറിന്റെ ചിന്താഗതിയെയും ചോദ്യങ്ങളെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

‘അഭയ വളരെ പോസിറ്റീവ് ആയി മനോഹരമായിട്ടാണ് സംസാരിച്ചത്, ശ്രീകുമാറിന് തലക്ക് വെളിവില്ലേ… കഷ്ടം, ഇയാളും പണ്ട് ലിവിംഗ് ടുഗെതര്‍ ആയിരുന്നില്ലേ’ ‘അതൊക്കെ കേട്ടപ്പോള്‍ ഇയാള്‍ പ്രോഗ്രസീവിന്റെ അങ്ങേയറ്റമാവുമെന്നാണ് കരുതിയത്, എം.ജി ശ്രീകുമാറിന് അമ്മാവന്‍ സിന്‍ഡ്രം’, ‘അഭയയോട് കാര്യങ്ങള്‍ വീണ്ടും വീണ്ടും ചോദിച്ചത് വല്ലാത്ത ഊളത്തരം ആയിപ്പോയി’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

അതേസമയം, മനസില്‍ വിഷമമില്ലേ എന്ന ചോദ്യത്തോട് അഭയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘മിസ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. മിസ് ചെയ്യുന്നില്ലെന്ന് പറഞ്ഞുകൊണ്ട് വികാരമില്ലാതെ പോകാന്‍ കഴിയില്ല. എന്നാല്‍ അതിലുമുപരി എന്റെ വികാരം എന്റെ കരിയറാണ്’ എന്നാണ് അഭയ പറയുന്നത്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!