അന്ന് നടക്കാതെ പോയ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായത്, പക്ഷെ ഗോപി സാറിനൊപ്പമുള്ള ചിത്രം മറ്റൊന്നായി വ്യാഖ്യാനിക്കപ്പെട്ടു: ഷിനു പ്രേം

ഗോപി സുന്ദറുമായി താന്‍ പ്രണയത്തിലാണെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മോഡല്‍ ഷിനു പ്രേം. ഗോപി സുന്ദറിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രം വൈറലായതോടെയാണ് സംഗീതസംവിധായകന്റെ പുതിയ കാമുകിയാണ് ഇതെന്ന് പറഞ്ഞു കൊണ്ട് സൈബര്‍ ആക്രമണം നടന്നത്. ഇതോടെയാണ് ഷിനു പ്രതികരിച്ചത്.

”ഞാന്‍ ഒരു ഷൂട്ടിന് വേണ്ടി പോയതായിരുന്നു. അവിടെ വച്ച് ഗോപി സുന്ദര്‍ സാറിനെ കാണുകയും അദ്ദഹത്തിനൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. അതാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘കുറവുകളെ അവഗണിച്ച് കഴിവുകളെ ആരാധിക്കുന്നയാള്‍’ എന്നര്‍ഥം വരുന്ന ഉദ്ധരണിയാണ് ചിത്രത്തിനൊപ്പം ക്യാപ്ഷനായി ചേര്‍ത്തത്. അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു.”

”ചിത്രത്തിന് താഴെ പലവിധത്തിലുള്ള കമന്റുകളാണ് വന്നത്. അവയെല്ലാം ഞാന്‍ വായിച്ചു. പക്ഷേ അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ഒരിക്കല്‍ ഞാന്‍ പങ്കെടുത്ത സൗന്ദര്യ മത്സരത്തില്‍ ഗോപി സര്‍ ആയിരുന്നു വിധികര്‍ത്താക്കളിലൊരാളായി എത്തിയിരുന്നത്. ഏതാനും മിനിറ്റുകള്‍ മാത്രമേ അന്ന് അദ്ദേഹത്തെ കണ്ടിരുന്നുള്ളു.”

”ഒപ്പം നിന്നൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അന്നത് സാധിച്ചില്ല. വിധികര്‍ത്താക്കളെല്ലാം പെട്ടെന്നു തന്നെ പോയി. അന്ന് നടക്കാതെ പോയ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായത്. #myguru #respect #life #shoot എന്നീ ഹാഷ്ടാഗുകളോടെയാണ് ഞാന്‍ ചിത്രം പോസ്റ്റ് ചെയ്തത്. അത് മറ്റുവിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു.”

”വിമര്‍ശനങ്ങള്‍ എത്തിയതോടെ സര്‍ എനിക്ക് മേസേജ് അയച്ചിരുന്നു. ഞാന്‍ ഓകെയാണോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഇതൊന്നും എന്നെ ബാധിക്കില്ലെന്നും ഞാന്‍ മറുപടി നല്‍കി. സോഷ്യല്‍ മീഡിയയിലെ അനാവശ്യ ചര്‍ച്ചകള്‍ എന്റെ വീട്ടുകാരും കണ്ടിരുന്നു. ഞാന്‍ തെറ്റായ കാര്യങ്ങളൊന്നും ചെയ്യില്ലെന്ന വിശ്വാസം എന്നേക്കാള്‍ കൂടുതല്‍ അവര്‍ക്കുണ്ട്” എന്നാണ് ഷിനു പ്രേം പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ