പൂര്‍ണഗര്‍ഭിണി ആയിരിക്കെ ഡാന്‍സ്, ലൈവ് പരിപാടിക്കിടെ കുഞ്ഞ് പുറത്ത് വരികയാണെങ്കില്‍ വരട്ടെ എന്ന് തോന്നി; അമ്പരന്ന് ടെയ്‌ലര്‍ സ്വിഫ്റ്റ് ആരാധകര്‍!

പൂര്‍ണഗര്‍ഭിണി ആയിരിക്കെ പ്രസവവേദന സഹിച്ചും പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റിന്റെ സംഗീത പരിപാടിയില്‍ പങ്കെടുത്ത് നൃത്തം ചെയ്ത് ആരാധിക. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ലോക സംഗീതപര്യടനത്തിന്റെ ഭാഗമായി ടെയ്ലര്‍ സ്വിഫ്റ്റ് എത്തിയപ്പോഴാണ് ഈ സംഭവം. മൂന്ന് മണിക്കൂര്‍ നിന്നാണ് ടെയ്ലര്‍ സ്വിഫ്റ്റിന്റെ ആരാധികയായ ജെന്‍ ഗുട്ടറസ് സംഗീതനിശ ആസ്വദിച്ചത്.

രണ്ട് മാസം മുമ്പ് നടന്ന സംഭവം ആരാധിക ജെന്‍ തന്നെയാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറുകളോളം സഞ്ചരിച്ചാണ് ഭര്‍ത്താവ് മൈക്കിള്‍സിനും ഇരട്ട സഹോദരി ഡാനിക്കുമൊപ്പം ജെന്‍ ഗുട്ടറസ് ടെയ്ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി കാണാന്‍ മെല്‍ബണില്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം ആയിരുന്നു പരിപാടിയില്‍ പങ്കെടുക്കാനുള്ള ടിക്കറ്റുകള്‍ ജെന്‍ ബുക്ക് ചെയ്തത്. പ്രസവ ദിവസത്തോട് അടുത്താണ് പരിപാടിയെന്ന് അറിയാമായിരുന്നെങ്കിലും പൂര്‍ണ ഗര്‍ഭിണി ആയതിന്റെ പേരില്‍ അത് ഒഴിവാക്കാന്‍ ജെന്‍ ആഗ്രഹിച്ചില്ല.

താനും മകളും സുഖമായിരിക്കുന്നുവെന്നും ടെയ്ലറിന്റെ പാട്ട് കേള്‍ക്കുന്ന സമയത്ത് പ്രസവേദന അനുഭവപ്പെട്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും ജെന്‍ പ്രതികരിച്ചു. ലൈവ് പരിപാടി നടക്കുന്നതിന് ഇടയില്‍ കുഞ്ഞു പുറത്തുവരികയാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെയെന്ന നിലപാടിലായിരുന്നു താനെന്നും യുവതി പറഞ്ഞു.

പരിപാടി പാതി വഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ തയാറല്ലായിരുന്നു. പരിപാടിക്ക് ശേഷം ഹോട്ടല്‍ മുറിയിലെത്തി വിശ്രമിച്ച യുവതി, അടുത്ത ദിവസമാണ് ആശുപത്രിയിലേക്ക് പോയത്. പൂര്‍ണ ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിനാണ് ജെന്‍ ജന്മം നല്‍കിയത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ