മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് ശരത്. വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. റിയാലിറ്റി ഷോകളില്‍ ജഡ്ജായി വന്നതിന് ശേഷമാണ് തനിക്ക് സംഗതി സാര്‍ എന്ന പേര് വന്നതെന്ന് പറയുകയാണ് ശരത്. എന്നാല്‍ അങ്ങനെ വിളിക്കുന്നത് തന്റെ മാനേജര്‍മാര്‍ക്ക് ഇഷ്ടമല്ലെന്നും അതിന്റെ പേരില്‍ ഉണ്ടായ വഴക്കുകളെക്കുറിച്ചും ബിഹൈന്‍ വുഡ്സിനോട് പറയുകയാണ് അദ്ദേഹം.
”പലര്‍ക്കും സംഗതി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് എന്നെയാണ്. സംഗതി എന്നത് ആദ്യമായി പറഞ്ഞത് ഞാന്‍ ഒന്നും അല്ല. അതെങ്ങനെയാണ് എന്റെ തലയില്‍ വന്നെതന്ന് ഒരു പിടിയും ഇല്ല. പക്ഷേ ഒരു പ്രശ്‌നമുണ്ട് പറയുന്ന ടോണ്‍ ഒന്ന് മാറിയാല്‍ അതിന് വേറെ അര്‍ത്ഥം വരും. സംഗതിയൊക്കെ എങ്ങനെയുണ്ട് എന്ന് ചോദിച്ചാല്‍ അതിന് വേറെ അര്‍ത്ഥമാണ്. അത് സംഗീതത്തിലെ സംഗതി അല്ല. അങ്ങനെ പറഞ്ഞാല്‍ അത് മഹാ വൃത്തികെട്ട ഒരു പ്രയോഗമാണ്.
സംഗതി സാര്‍ എന്ന് വിളിച്ചവരോട് പെട്രാള്‍ പമ്പിലൊക്കെ നിന്ന് വഴക്ക് ഉണ്ടാക്കിയിട്ടുണ്ട് എന്റെ മാനജര്‍മാര്‍. കാരണം അവര്‍ക്ക് ആ സംഗതി വിളി കേള്‍ക്കുമ്പോള്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്നത് ആളുകള്‍ എന്നെ കളിയാക്കുകയാണ് എന്ന രീതിയിലാണ്. ശരത് പറഞ്ഞു.