ശിരോവസ്ത്രം ധരിച്ച് സെക്സി ഫോട്ടോഷൂട്ട്; മതവികാരം വ്രണപ്പെടുത്തി; റിഹാനയ്ക്കെതിരെ സൈബർ അക്രമണം

ശിരോവസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തിയ പോപ് ഗായിക റിഹാനയ്ക്കെതിരെ സൈബർ അക്രമണം കനക്കുന്നു. സ്പ്രിങ് മാഗസിന്റെ ഏപ്രിൽ ലക്കത്തിലെ തന്റെ അഭിമുഖവുമായി ബന്ധപ്പെട്ടാണ് റിഹാന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

കന്യാസ്ത്രീകളെ ഓർമ്മിപ്പിക്കും വിധത്തിലുള്ള ശിരോവസ്ത്രമാണ് റിഹാന ധരിച്ചിരിക്കുന്നത്. വെളുത്ത ഷർട്ടും കറുത്ത പാന്റ്സും ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റികും ശിരോവസ്ത്രവും ധരിച്ചാണ് ചിത്രങ്ങളിൽ റിഹാന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ക്രൈസ്തവ മത വികാരം വ്രണപ്പെടുത്തിയെന്ന പേരിൽ നിരവധി ആളുകളാണ് റിഹാനയ്ക്കെതിരെ കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.

Read more

നിങ്ങളെന്തുകൊണ്ട് ഹിജാബ് ധരിച്ച് ഇങ്ങനെ ഫോട്ടോഷൂട്ട് നടത്തുന്നില്ല, നിങ്ങൾ ഒരുകാലത്തും ക്രിസ്റ്റ്യാനിറ്റിയെ ബഹുമാനിച്ചിട്ടില്ല, മതപരമായ കാര്യങ്ങൾ വെച്ചുകൊണ്ട് എന്തിനാണ് ഇങ്ങനെ കളിക്കുന്നത് തുടങ്ങീ നിരവധി കമന്റുകളാണ് താരത്തിന് നേരെ ഉയർന്നുവരുന്നത്.