മട്ടന്‍ ബിരിയാണിക്ക് പകരം ബ്രഡും ഒരു ബക്കറ്റ് പുകയുമോ? അന്തംവിട്ട് റിമി ടോമി

സ്‌പെഷ്യല്‍ മട്ടന്‍ ബിരിയാണി കഴിക്കാനായി പോയി അന്തംവിട്ട് ഗായിക റിമി ടോമി. അസര്‍ബൈജാനിലെ ബാക്കുവിലെത്തിയ റിമി ഒരു റസ്റ്റോറന്റില്‍ എത്തിയ വിശേഷമാണ് ഗായിക പങ്കുവച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ മട്ടന്‍ ബിരിയാണി കാത്തിരുന്ന റിമിയുടെ മുന്നില്‍ എത്തിയത് ഒരു വലിയ കഷ്ണം ബ്രെഡും ഒരു ബക്കറ്റ് വെള്ളവും പുകയുമാണ്.

എന്നാല്‍ മട്ടന്‍ ബിരിയാണി അലങ്കരിച്ച രീതി മാത്രമായിരുന്നു ഇത്. പിന്നാലെ ഒരു റെസ്റ്റോറന്റ് ജീവനക്കാരന്‍ വന്ന് സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് ബ്രഡ് മുറിച്ച് ഉള്ളിലെ ആവി പറക്കുന്ന ബിരിയാണി മുന്നിലെത്തിക്കുന്നുണ്ട്. ഷഹറായസ് എന്നു പേരുള്ള സ്‌പെഷ്യല്‍ ബിരിയാണിയാണിത്.

ജീവനക്കാരനോട് സ്‌പെഷ്യല്‍ ഐറ്റത്തിന്റെ പേര് ചോദിക്കുന്നതും പിന്നാലെ ബിരിയാണി രുചിച്ചു നോക്കുന്നതുമാണ് വീഡിയോയില്‍. പുകയെല്ലാം വന്നതോടെ സ്വര്‍ഗത്തിന്റെ ഫീലുണ്ടെന്നും റിമി പറയുന്നുണ്ട്. മസാലയും നട്‌സും നിറഞ്ഞ സ്‌പെഷ്യല്‍ ഐറ്റമാണെന്നും ബിരിയാണി കൊള്ളാമെന്നും റിമി പറയുന്നുണ്ട്.

അതേസമയം, വെള്ളത്തില്‍ വന്ന പുകയല്ല, ഇത് ഡ്രൈ ഐസ് ആണെന്ന ഉപദേശവും നല്‍കുന്നുണ്ട്. അത് ശ്വസിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും ചിലര്‍ പറയുന്നുണ്ട്. ബിരിയാണി ടേസ്റ്റ് ഉള്ളതായി അഭിനയിക്കണ്ട കഴിക്കുന്നത് കണ്ടാല്‍ അറിയാം തല്ലിപ്പൊളിയാണെന്ന് എന്നാണ് മറ്റൊരു കമന്റ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ