ഒരിക്കലും അമ്മയാകാന്‍ സാധിക്കില്ല.. കാരണം ഇതാണ്; വെളിപ്പെടുത്തി സെലീന ഗോമസ്

തനിക്ക് ഒരിക്കലും അമ്മയാകാന്‍ സാധിക്കില്ലെന്ന് തുറന്നു പറഞ്ഞ് അമേരിക്കന്‍ ഗായിക സെലീന ഗോമസ്. ഒരിക്കലും അമ്മയാകാന്‍ തനിക്ക് കഴിയില്ലെന്ന് വിചാരിച്ചിരുന്ന കാലത്തെ കുറിച്ചാണ് സെലീന പറയുന്നത്. തന്റെ രോഗാവസ്ഥ കാരണമാണ് അമ്മയാകാന്‍ സാധിക്കില്ലെന്ന് ഒരു അഭിമുഖത്തില്‍ സെലീന തുറന്നു പറഞ്ഞിരിക്കുന്നത്.

2020ല്‍ ആണ് തനിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ ആണെന്ന് സെലീന ഇന്‍സ്റ്റഗ്രാം ലൈവിലൂടെ തുറന്നു പറഞ്ഞത്. ബൈപോളാര്‍ ഡിസോര്‍ഡറിന്റെ മരുന്ന് കഴിക്കുന്നതിനാല്‍ അമ്മയാകാന്‍ സാധിക്കില്ലെന്നാണ് താന്‍ വിചാരിച്ചിരുന്നത് എന്നാണ് ഒരു അഭിമുഖത്തില്‍ സെലീന തുറന്നു പറഞഅഞിരിക്കുന്നത്.

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് കുട്ടികളും കുടുംബവുമായി ജീവിക്കാനുള്ള ആഗ്രഹമാണ് സെലീന ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മരുന്ന് കഴിക്കുന്നതിനാല്‍ അത് സാധിക്കില്ല. ഗര്‍ഭിണിയായ തന്റെ സുഹൃത്തിനെ കണ്ടതിന് ശേഷം തനിക്ക് ഒരിക്കലും അമ്മയാകാന്‍ സാധിക്കില്ലെന്ന് വിചാരിച്ച് കരഞ്ഞിരുന്നു.

എന്നാല്‍ തനിക്ക് കുട്ടികള്‍ വേണമെന്ന് തോന്നിയാല്‍ അതിന് തയാറാവും എന്നാണ് സെലീന പറയുന്നത്. ബൈപോളാര്‍ ഡിസോര്‍ഡര്‍ തിരിച്ചറിഞ്ഞതിനെ കുറിച്ച് സെലീന ഇന്‍സ്റ്റഗ്രാം ലൈവിലൂടെ സംസാരിച്ചിരുന്നു. വര്‍ഷങ്ങളായി താന്‍ വ്യത്യസ്ത പല കാര്യങ്ങളിലൂടെയും കടന്നു പോവുകയായിരുന്നു. പിന്നീടാണ് താന്‍ ബൈപോളാര്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

Read more

അക്കാര്യം തന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് അറിഞ്ഞാല്‍ മറ്റുള്ളവര്‍ ഭയപ്പെടുമെന്ന് താന്‍ വിചാരിച്ചിരുന്നു എന്നായിരുന്നു സെലീന പറഞ്ഞത്. 2014ല്‍ തനിക്ക് ചര്‍മ്മ രോഗമുള്ളതായും സെലീന പറഞ്ഞിരുന്നു. താരം കിഡ്‌നി ട്രാന്‍പ്ലാന്റേഷനും വിധേയായിരുന്നു. ‘മൈ മൈന്‍ഡ് ആന്‍ഡ് മി’ ഡോക്യമെന്ററി ഫിലിം താരം പുറത്തുവിട്ടിരുന്നു.