ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്‌ലി ബാള്‍ഡ്‌വിനും. ഹെയ്ലിയുടെ വയറില്‍ കൈചേര്‍ത്തു നില്‍ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് ബീബര്‍ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ജസ്റ്റിന്‍ ബീബറുടെ പോസ്റ്റ് വൈറലായതോടെ മുന്‍ കാമുകി സെലീന ഗോമസ് പങ്കുവച്ച പോസ്റ്റും ചര്‍ച്ചയാവുകയാണ്.

ജസ്റ്റിന്‍ ബീബര്‍ പോസ്റ്റ് പങ്കുവച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് സെലീന എന്‍ഗേജ്‌മെന്റ് മോതിരം പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. കാമുകന്‍ ബെന്നി ബ്ലാങ്കോയ്‌ക്കൊപ്പമുള്ള ചിത്രമാണ് സെലീന പങ്കുവച്ചിരിക്കുന്നത്. ജസ്റ്റിന്റെയും സെലീനയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ടോപിക് ആയി മാറിയിരിക്കുകയാണ്.

മുന്‍കാമുകന്റെ പോസ്റ്റിനോടുള്ള സെലീനയുടെ പരിഹാസ പ്രതികരണമാണ് ഇത് എന്നാണ് ചിലരുടെ അഭിപ്രായങ്ങള്‍. 2010ല്‍ ഡേറ്റിങ് ആരംഭിച്ച ജസ്റ്റിനും സെലീനയും 2018ല്‍ ആയിരുന്നു വേര്‍പിരിഞ്ഞത്. ഇതിനിടെ ഇരുവരും പലതവണ ബ്രേക്കപ്പ് ചെയ്തതായുള്ള വാര്‍ത്തകളും എത്തിയിരുന്നു.

2018ല്‍ ആയിരുന്നു ജസ്റ്റിന്‍ രഹസ്യമായി അമേരിക്കന്‍ മോഡലായ ഹെയ്‌ലിയെ വിവാഹം ചെയ്യുന്നത്. നേരത്തെ സെലീനയുടെ മടിയിലിരിക്കുന്ന ഹെയ്‌ലിയുടെ ചിത്രം പുറത്തുവന്നിരുന്നു. സെലീനയില്‍ നിന്നും ഹെയ്‌ലി ബീബറെ തട്ടിയെടുത്ത് ഭര്‍ത്താവാക്കി എന്നുള്ള വാര്‍ത്തകളും എത്തിയിരുന്നു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി