മരണമില്ലാത്ത സ്മരണകള്‍.. ശബരിമലയില്‍ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്..; ഓര്‍മ്മകള്‍ പങ്കുവച്ച് ശരത്തും കൈതപ്രവും

അന്തരിച്ച സംഗീതജ്ഞന്‍ കെ.ജി ജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംഗീതലോകം. ചൊവ്വാഴ്ച പുലര്‍ച്ചെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവര്‍ന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. കെ.എസ് ചിത്ര, ശരത്, കൈതപ്രം എന്നിവര്‍ ആദാരാഞ്ജലികള്‍ നേര്‍ന്ന് രംഗത്തെത്തി.

”വളരെ സങ്കടകരമായ വാര്‍ത്തയാണ്. ശബരിമലയില്‍ വച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. എനിക്ക് വളരെ പ്രിയപ്പെട്ട സംഗീതജ്ഞനാണ്, സുഹൃത്താണ്. ഭക്തിഗാന മേഖലയില്‍ അദ്ദേഹത്തിന് അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. ആദരാഞ്ജലികള്‍” എന്നാണ് ശരത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

No description available.

”മലയാള സംഗീത ശാഖ ഒരുകാലത്ത് ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട് അടക്കി വാണിരുന്ന സഹോദരങ്ങളായിരുന്ന ജയവിജയന്മാരില്‍ ജയന്‍ മാഷും നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുകയാണ്… എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ മലയാളികളുടെ പ്രിയ നടന്‍ മനോജ് കെ ജയന്റെ പിതാവ് കൂടിയായ ജയന്‍ മാഷിന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം” എന്നാണ് കെ.എസ് ചിത്രയുടെ വാക്കുകള്‍.

No description available.

”ചെമ്പൈ ഗ്രാമത്തില്‍ 13 വയസില്‍ ഞാന്‍ കൂടെ മൃദംഗം വായിച്ച അനുഭവം മുതല്‍ രണ്ട് വര്‍ഷം മുമ്പേ വായിച്ച കച്ചേരി വരെ.. അത്രയുമേറെ എന്നെ ഇഷ്ടപ്പെട്ട കലാകാരന്‍.. എന്റെ മൃദംഗ ധ്വനിയെ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവ വേദിയില്‍ വച്ച് പോലും പുകഴ്ത്തിയ സംഗീതജ്ഞന്‍.. എത്രയെത്ര കച്ചേരികള്‍..”

”എന്റെ ഗാനരചന എന്നത് കൊണ്ട് മാത്രം അവശനായിരുന്നപ്പോഴും സുലളിതത്തില്‍ ഒരു ഗാനം ഈണമിട്ട് പാടി അനുഗ്രഹിച്ച സന്‍മനസ്.. ഇനിയുമുണ്ടേറെ. മരണമില്ലാത്ത സ്മരണകള്‍.. ചെമ്പൈ ശിഷ്യനും സംഗീതജ്ഞനും സംഗീത സംവിധായകനുമായ പത്മശ്രീ കെ.ജി ജയന് ആദരാഞ്ജലികള്‍” എന്നാണ് കൈതപ്രത്തിന്റെ വാക്കുകള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം