രണ്ട് ഭാര്യമാരുള്ള ആ അര്‍മാന്‍ ഞാന്‍ അല്ല, പ്ലീസ് എന്നെ ടാഗ് ചെയ്യുന്നത് നിര്‍ത്തൂ..; അഭ്യര്‍ത്ഥിച്ച് അര്‍മാന്‍ മാലിക്

തന്നെ ആളുമാറി ടാഗ് ചെയ്യരുതെന്ന് അപേക്ഷിച്ച് ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്. ബിഗ് ബോസ് ഒ.ടി.ടിയിലെ മത്സരാര്‍ത്ഥിയായ യൂട്യൂബര്‍ അര്‍മാന്‍ മാലിക്കിനെ ടാഗ് ചെയ്യുന്ന പോസ്റ്റുകളില്‍ പലരും തന്നെയാണ് ടാഗ് ചെയ്യുന്നതെന്നാണ് ഗായകന്‍ അര്‍മാന്‍ മാലിക് പറയുന്നത്. യൂട്യൂബറുടെ യഥാര്‍ത്ഥ പേര് സന്ദീപ് എന്നാണെന്നും അര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

”എല്ലാവര്‍ക്കും നമസ്‌കാരം, കഴിഞ്ഞ കുറച്ചു കാലമായി ഒരു പ്രശ്‌നം നേരിടുകയാണ്. ആദ്യമൊക്കെ ഈ വിഷയം അവഗണിച്ചു. എന്നാല്‍ ഇപ്പോള്‍ കൈവിട്ടു പോയെന്ന് തോന്നിയതു കൊണ്ടാണ് പ്രതികരിക്കുന്നത്. സന്ദീപ് എന്ന് പേരുള്ള ഒരു യൂട്യൂബര്‍ അര്‍മാന്‍ മാലിക് എന്ന പേര് സ്വീകരിച്ചിരുന്നു.”

”ഇയാള്‍ ഇപ്പോള്‍ ബിഗ് ബോസ് ഒ.ടി.ടി സീസണ്‍ 3യിലെ മത്സരാര്‍ഥിയാണ്. പേരുമായി ബന്ധപ്പെട്ട് ഒരുപാട് ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പലരും എന്നെ തെറ്റായി ടാഗ് ചെയ്യുന്നു. കൂടാതെ ഞങ്ങള്‍ ഒരാളാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.”

”ഈ അവസരത്തില്‍ ഞാനൊരു കാര്യം വ്യക്തമായി പറയുന്നു, എനിക്ക് ആ വ്യക്തിയുമായി യാതെരു ബന്ധവുമില്ല. അയാളുടെ ജീവിത രീതിയെ ഒരുതരത്തിലും അംഗീകരിക്കുന്നില്ല. പേര് മാറ്റുന്നതോ എന്റെ പേര് സ്വീകരിക്കുന്നതോ എനിക്ക് തടയാന്‍ കഴിയില്ല. ഈ ഒരു സാഹചര്യം തരണം ചെയ്യാന്‍ എന്നെ സഹായിക്കണം.”

”അയാളുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ എന്നെ ടാഗ് ചെയ്യുന്നത് ദയവായി നിര്‍ത്തൂ” എന്നാണ് അര്‍മാന്‍ മാലിക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ബിഗ് ബോസ് ഒ.ടി.ടിയിലുള്ള അര്‍മാന്‍ മാലിക് ഹൈദരാബാദ് സ്വദേശിയാണ്. തന്റെ രണ്ട് ഭാര്യമാര്‍ക്കൊപ്പമാണ് ഇയാള്‍ ബിഗ് ബോസില്‍ എത്തിയത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി