'എന്റെ ജീവിതത്തില്‍ തുടരാന്‍ ഞാന്‍ അപേക്ഷിച്ചിട്ടില്ല, താല്‍പര്യമില്ലെങ്കില്‍ ശല്യപ്പെടുത്തില്ല'; ചര്‍ച്ചയായി ലേഖ ശ്രീകുമാറിന്റെ പോസ്റ്റ്

ഗായകന്‍ എംജി ശ്രീകുമാറിന്റെ പത്‌നി ലേഖ ശ്രീകുമാര്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. എംജിക്കൊപ്പം മിക്ക പരിപാടികളിലും ലേഖ ഒന്നിച്ചെത്താറുണ്ട്. ലേഖയ്‌ക്കെതിരെ ഇടയ്ക്ക് വിമര്‍ശനങ്ങളും ഉയാരാറുണ്ട്. എങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവച്ച് ലേഖ എത്താറുമുണ്ട്.

എംജിക്കൊപ്പമുള്ള യാത്രാ ചിത്രങ്ങളും ലേഖ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ലേഖ പങ്കുവച്ച ഒരു സ്റ്റാറ്റസ് ആണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായും ഫെയ്‌സ്ബുക്ക് സ്റ്റോറിയായും പങ്കുവച്ച വാക്കുകള്‍ വൈറലാവുകയായിരുന്നു.

”എന്റെ ജീവിതത്തില്‍ ഒരാള്‍ തുടരാന്‍ വേണ്ടി ഇന്നുവരെയും അപേക്ഷിച്ചിട്ടില്ല. നമ്മുടെ ജീവിതത്തില്‍ തുടരുന്നതും, പോകുന്നതും അവരുടെ തിരഞ്ഞെടുപ്പ് മാത്രമാണ്. അവര്‍ തുടര്‍ന്നാല്‍ ഞാന്‍ അവര്‍ക്ക് ആ വില നല്‍കും. ഇനി തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ അവരുടെ ആ തീരുമാനത്തെയും ഞാന്‍ ബഹുമാനിക്കും, പക്ഷേ ഒരിക്കലും ഞാന്‍ വരെ ശല്യപ്പെടുത്തുകയില്ല” എന്നായിരുന്നു ലേഖയുടെ സ്റ്റോറി.

എന്തുകൊണ്ടാണ് ഇങ്ങനൊരു സ്‌റ്റോറി പങ്കുവച്ചതെന്ന് ചോദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. അതേസമയം, എംജിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ലേഖ വീണ്ടും സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. നേപ്പാള്‍ യാത്രയിലാണ് ലേഖയും എംജി ശ്രീകുമാറും ഇപ്പോള്‍.

Latest Stories

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി