പരമ്പരാഗത രീതിയിലുള്ള മുസ്ലിം തൊപ്പി ധരിച്ച് ഈദ് ആശംസകള്‍ നേര്‍ന്ന ഗായകന്‍ ഷാന്‍ മുഖര്‍ജിക്ക് നേരെ വിദ്വേഷ കമന്റുകള്‍. കഴിഞ്ഞ ദിവസം ഈദ് ദിനത്തില്‍ ആശംസ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്. വിമര്‍ശനങ്ങള്‍ക്ക് ഷാന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഹിന്ദുവായിരുന്നിട്ടും മുസ്ലീം വേഷത്തില്‍ ഈദ് മുബാറക് ആശംസിച്ചതിന് താരത്തെ ട്രോളികൊണ്ട് വിദ്വേഷ കമന്റുകള്‍ എത്തുകയായിരുന്നു. വിദ്വേഷ കമന്റ് കൂടിയതോടെ തന്റെ ഭാഗം വിശദീകരിച്ച് ഒരു വീഡിയോയുമായി എത്തി. ഇത്തരം പ്രചാരണത്തോട് മിണ്ടാതിരിക്കുന്ന ഒരാളല്ല താന്‍ എന്നാണ് ഷാന്‍ പ്രതികരിക്കുന്നത്.
View this post on Instagram
”ഞാന്‍ ഹിന്ദുവാണ്, ഞാനൊരു ബ്രാഹ്‌മണനാണ്. കുട്ടിക്കാലം മുതല്‍ എല്ലാ ഉത്സവങ്ങളും ആഘോഷിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും എന്നെ പഠിപ്പിച്ചു. എന്റെ വിശ്വാസം അതാണ്. ഓരോ ഇന്ത്യക്കാരനും വിശ്വസിക്കേണ്ടത് ഇതാണ്.”
Read more
”ബാക്കിയൊക്കെ നിങ്ങളുടെ ചിന്തയാണ്. എല്ലാവര്‍ക്കും മുബാറക്. ഈ പോസ്റ്റിന് വന്ന പ്രതികരണങ്ങള്‍ എന്നെ ഞെട്ടിച്ചു” എന്നാണ് ഗായകന്‍ പറയുന്നത്. ‘കരം കര്‍ദെ’ എന്ന തന്റെ മ്യൂസിക് വീഡിയോയില്‍ നിന്നുള്ള മൂന്ന് വര്‍ഷം മുമ്പത്തെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തതെന്നും ഷാന്‍ പറഞ്ഞു.