ഷക്കീറയ്ക്ക് എതിരെ കേസെടുത്ത് സ്പെയിൻ; എട്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; കുടുങ്ങുന്നത് ആറാം തവണ

പ്രശസ്ത കൊളംബിയൻ  പോപ്പ് ഗായിക ഷക്കീറയ്ക്കെതിരെ കേസെടുത്ത് സ്പെയിൻ. താരത്തിന്റെ 2018 ലെ എൽ ഡോറാഡോ വേൾഡ് ടൂറിലെ മുൻകൂർ പേയ്മെന്റിൽ നിന്ന് 12.5 മില്ല്യൺ ലാഭം ലഭിച്ചത് ഔദ്യോഗികമായി അറിയിക്കാതെ നികുതി വെട്ടിച്ചതിനാണ്  സ്പാനിഷ് ഗവണ്മെന്റ്  കുറ്റം ചുമത്തിയിരിക്കുന്നത്.

2018 ലെ ആകെ വരുമാനത്തിൽ നിന്നും 6.7 മില്ല്യൺ യൂറോയാണ് താരം നികുതി അടക്കേണ്ടിയിരുന്നത്. കേസിന്റെ വിചാരണ തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കൂടാതെ നികുതി വെട്ടിപ്പിന് വേണ്ടി കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലെ കമ്പനികളിലേക്ക് പണം കൈമാറ്റം ചെയ്തെന്നും കുറ്റപത്രത്തിലുണ്ട്. ഈ വർഷം ജൂലൈയിലാണ് താരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. എട്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

താരത്തിന്റെ ഔദ്യോഗിക വസതി ബഹാമസിലാണെങ്കിലും 2012-14 വർഷങ്ങളിൽ പകുതിയിലേറെ സ്പെയിനിൽ ചെലവഴിച്ചത് കൊണ്ട്  ഇവിടെ തന്നെ നികുതി അടക്കേണ്ടതായിരുന്നു എന്നാണ്  ബാഴ്സലോണയിലെ പ്രോസിക്യൂട്ടർമാർ പറയുന്നത്. ഈ നവംബറിൽ ആറ് വ്യത്യസ്ത നികുതി കുറ്റങ്ങളുടെ പേരിലാണ് ഷക്കീറ വിചാരണ നേരിടാൻ പോവുന്നതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ