സംഗീതപരിപാടിക്കിടെ വസ്ത്രം അഴിഞ്ഞുപോയി, കൂള്‍ ആയി നേരിട്ട് ടെയ്‌ലര്‍ സ്വിഫ്റ്റ്; വീഡിയോ വൈറല്‍

അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞുപോയ സംഭവം കൂള്‍ ആയി നേരിട്ട് പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ്. സംഗീതപരിപാടിക്കിടെ ടെയ്‌ലറുടെ വസ്ത്രം അഴിഞ്ഞു പോവുകയായിരുന്നു. സ്‌റ്റോക്‌ഹോമില്‍ നടന്ന പരിപാടിക്കിടെ ഉണ്ടായ സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഫാഷന്‍ ഡിസൈനര്‍ റോബര്‍ട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്ലര്‍ സ്വിഫ്റ്റ് ധരിച്ചത്. പിയാനോയുടെ മുന്നിലിരുന്ന് പാട്ടു പാടവെ, ഗായികയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിഞ്ഞു പോവുകയായിരുന്നു. അത് നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ ടെയ്ലറിന്റെ സംഘാംഗങ്ങളില്‍ ഒരാള്‍ സഹായത്തിനായി ഓടിയെത്തി.

ഇതിനിടെ ‘നിങ്ങള്‍ ഇത് ശ്രദ്ധിക്കണ്ട, പരസ്പരം നോക്കിയിരുന്ന് അല്‍പനേരം സംസാരിക്കൂ’ എന്ന് ടെയ്ലര്‍ കാണികളോട് പറയുകയും ചെയ്യുന്നുണ്ട്. അപ്രതീക്ഷിത സാഹചര്യത്തെ നര്‍മബോധത്തോടെ നേരിട്ട ഗായികയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

അതേസമയം, ഇത് ആദ്യമല്ല ടെയ്‌ലറിന്റെ സംഗീതപരിപാടിക്കിടെ വസ്ത്രം അഴിഞ്ഞു പോകുന്നത്. 2023 നവംബറില്‍ നടന്ന പരിപാടിക്കിടെ ഡിസൈനര്‍ ബൂട്ട്‌സ് പൊട്ടിപ്പോയിരുന്നു. എന്നാല്‍ അതിന്റെ ഹീല്‍ ആരാധകര്‍ക്കായി എറിഞ്ഞു കൊടുത്തു കൊണ്ടായിരുന്നു ടെയ്‌ലര്‍ ആ സാഹചര്യത്തെ നേരിട്ട്. ഗായികയുടെ ഒരു ആരാധകന്‍ അത് സ്വന്തമാക്കുകയും ചെയ്തിരുന്നു.

Latest Stories

'സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നു'; എല്ലാ ജില്ലാ കേന്ദങ്ങളിലും പ്രതിഷേധം; പ്രത്യക്ഷസമരവുമായി ഡിവൈഎഫ്‌ഐ

ലെബനനിലെ ആഭ്യന്തരസുരക്ഷ അപകടത്തില്‍; ഇലട്രോണിക്ക് ഉപകരണങ്ങളുടെ പൊട്ടിത്തെറിയില്‍ ഞെട്ടി ഹിസ്ബുള്ള; വാക്കി ടോക്കി സ്‌ഫോടനത്തില്‍ മരണം 14 കടന്നു

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!