'സര്‍ നമുക്കൊന്ന് ചുംബിച്ചാലോ', ഉദിത് നാരായണനെ പരിഹസിച്ച് ചോദ്യം! പ്രതികരണം ഇങ്ങനെ

അനുവാദമില്ലാതെ സ്ത്രീകളെ ചുംബിച്ച് വിവാദത്തിലായ ഗായകന്‍ ഉദിത് നാരായണനെ പരിഹസിച്ച് പാപ്പരാസികള്‍. ഫോട്ടോയ്ക്ക് പോസ് ചെയ്യവെ ‘സര്‍ നമുക്കൊന്ന് ചുംബിച്ചാലോ’ എന്ന് പാപ്പരാസികള്‍ ഗായകനെ കളിയാക്കി കൊണ്ട് ചോദിക്കുകയായിരുന്നു. ‘ദ് റോഷന്‍സ്’ എന്ന ഡോക്യുമെന്ററി സീരീസിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

എന്നാല്‍ പാപ്പരാസികള്‍ പരിഹസിച്ചിട്ടും അത് കേട്ട് ഒന്നും പറയാതെ ചിരിച്ചുകൊണ്ട് ഉദിത് നാരായണ്‍ അവിടെ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, അടുത്തിടെയാണ് ലൈവ് മ്യൂസിക് ഷോയ്ക്കിടെ ഉദിത് നാരായണ്‍ സെല്‍ഫി എടുക്കാനെത്തിയ ആരാധികമാരായ സ്ത്രീകളെ പിടിച്ച് ചുംബിച്ചത്.

Paps got no chill says “Ek Kiss Hojaye” to Udit Narayan !!
byu/IndianByBrain inBollyBlindsNGossip

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ നടി കരിഷ്മ കപൂര്‍, ഗായികമാരായ ശ്രേയ ഘോഷാല്‍, അല്‍ക്ക യാഗനിക് എന്നിവരെ പിടിച്ച് ചുംബിക്കുന്നതും, ഇവര്‍ ഞെട്ടിത്തരിക്കുന്നതുമായ പഴയ വീഡിയോകളും പുറത്തു വന്നു. ഇതോടെ ഉദിത് നാരാണനെതിരെ വിമര്‍ശനങ്ങള്‍ കടുക്കുകയായിരുന്നു.

ആരാധകരെ ചുംബിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് ഗായകന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ആരാധകര്‍ക്ക് ചില സമയത്ത് ഭ്രാന്താണ്. ഞങ്ങള്‍ അങ്ങനെയല്ല. മാന്യരായ ആളുകളാണ്. ചിലര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ സ്‌നേഹം ഇതിലൂടെ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ചിലര്‍ ചുംബിക്കും. നമ്മളത് ശ്രദ്ധിക്കണ്ട എന്നായിരുന്നു ഉദിത് നാരായണന്റെ പ്രതികരണം.

Latest Stories

LSG VS PBKS: നിന്റെ അവസ്ഥ കണ്ട് ചിരിക്കാനും തോന്നുന്നുണ്ട്, എന്റെ അവസ്ഥ ഓർത്ത് കരയാനും തോന്നുന്നുണ്ട്; 27 കോടി വീണ്ടും ഫ്ലോപ്പ്

പാലക്കാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; തല അറുത്തുമാറ്റി വെട്ടി കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

PBKS VS LSG: എടാ പിള്ളേരേ, ഞാൻ ഫോം ആയാൽ നീയൊക്കെ തീർന്നു എന്ന് കൂട്ടിക്കോ; ലക്‌നൗവിനെതിരെ ശ്രേയസ് അയ്യരുടെ സംഹാരതാണ്ഡവം

RR VS KKR: പൊക്കി പൊക്കി ചെക്കൻ ഇപ്പോൾ എയറിലായി; വീണ്ടും ഫ്ലോപ്പായ വൈഭവിനെതിരെ വൻ ആരാധകരോഷം

കേരളം ഇനി ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

RR VS KKR: നീയൊക്കെ എന്നെ കുറെ കളിയാക്കി, ഇതാ അതിനുള്ള മറുപടി; കൊൽക്കത്തയ്‌ക്കെതിരെ റിയാൻ പരാഗിന്റെ സിക്സർ പൂരം

RR VS KKR: ജയ്‌സ്വാളിനെ പച്ചതെറി വിളിച്ച് പരാഗ്, എന്നാപ്പിനെ നീ ഒറ്റയ്ക്ക് അങ്ങ് കളിക്ക്, രാജസ്ഥാന്‍ ടീമിന് ഇത് എന്ത് പറ്റി, അവസരം മുതലാക്കി കൊല്‍ക്കത്ത

കെഎസ് വീഴുമോ?, പ്രവര്‍ത്തകര്‍ തിരിച്ചറിയുന്ന നേതാവ് വരുമോ?; 'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട

വീണിതല്ലോ കിടക്കുന്നു പിച്ചിൽ ഒരു മൊബൈൽ ഫോൺ, കൗണ്ടി മത്സരത്തിനിടെ താരത്തിന്റെ പോക്കറ്റിൽ നിന്ന്...; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

റാബീസ് വന്നിട്ടും രക്ഷപ്പെട്ട ലോകത്തിലെ ഒരേയൊരാള്‍ ! കോമയിലാക്കി അവളെ രക്ഷിച്ചെടുത്ത അസാധാരണ ചികില്‍സ..