ദീപിക എനിക്ക് ഒരു മാനസികാരോഗ്യ വിദഗ്ദധനെ നിര്‍ദ്ദേശിച്ചു, അവരുടെ അതേ പ്രശ്‌നമായിരുന്നു എനിക്ക് : ഹണി സിംഗ്

ചില മാനസിക പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ തനിക്ക് ഡോക്ടറെ നിര്‍ദ്ദേശിച്ചത് ദീപിക പദുക്കോണാണെന്ന് റാപ്പര്‍ ഹണി സിംഗ് . അക്ഷയ് കുമാര്‍ തന്നെ ഇടയ്ക്കിടെ വിളിക്കാറുണ്ടെന്നും ഷാരൂഖ് ഖാനും ആ പ്രതിസന്ധി സമയത്ത് തന്നെ പിന്തുണച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പുതിയ ആല്‍ബമായ 3.0 യുടെ റിലീസുമായി ബന്ധപ്പെട്ട് ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹണിയുടെ വെളിപ്പെടുത്തല്‍.

എല്ലാവരും എന്നെ വളരെയധികം പിന്തുണച്ചു. എന്റെ അവസ്ഥ വഷളായപ്പോള്‍, ഏത് ഡോക്ടറെയാണ് ഞാന്‍ പോകേണ്ടതെന്ന് എനിക്ക് കണ്ടെത്താനായില്ല. ദീപികയും സമാനമായ ഒരു പ്രശ്നം നേരിട്ടിരുന്നു. എന്റെ കേസ് വളരെ ഗുരുതരമാണ്. ഞാന്‍ ദീപിക എന്റെ കുടുംബത്തോട് നിര്‍ദ്ദേശിച്ച ഡോക്ടറുടെ അടുത്തേക്ക് പോയി

ഷാരൂഖും എന്നെ നന്നായി പിന്തുണച്ചു, അക്ഷയ് എന്നെ വിളിക്കാറുണ്ടായിരുന്നു. ഫോണില്‍ സംസാരിക്കാന്‍ പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഞാന്‍ 5 വര്‍ഷമായി ഫോണില്‍ സംസാരിച്ചിട്ടില്ല, 3 വര്‍ഷമായി ടിവി കണ്ടിട്ടില്ല, ഇതൊക്കെ എന്റെ അവസ്ഥ മോശമാക്കുമായിരുന്നു.

014-ല്‍ ദേശി കലാകാര്‍ എന്ന ആല്‍ബത്തിന് ശേഷം ഹണി സിംഗ് സംഗീത രംഗത്ത് നിന്ന് അപ്രത്യക്ഷമായിരുന്നു. സിനിമകള്‍ക്കായി അദ്ദേഹം ചില ഗാനങ്ങള്‍ പാടിയിട്ടുണ്ട്, അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന ചിത്രമായ സെല്‍ഫിയിലും സല്‍മാന്‍ ഖാന്റെ കിസി കാ ഭായ് കിസി കി ജാനിലും അദ്ദേഹം ഇപ്പോള്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്