ശരണ്‍ വേണുഗോപാലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നാരായണീന്റെ മൂന്നാണ്‍മക്കള്‍ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. പണ്ട് എംടിയുടെ സിനിമകള്‍ ഒക്കെ കാണുമ്പോള്‍ കിട്ടുന്ന ഒരു സംതൃപ്തിയുണ്ടല്ലോ.ആ സംതൃപ്തിയാണ് ഈ സിനിമ കണ്ടിറങ്ങിയപ്പോള്‍ തനിക്കും കിട്ടിയതെന്നാണ് ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
സ്ഥിരം കഥപറച്ചില്‍ രീതികളില്‍ നിന്നൊക്കെ മാറ്റി പിടിച്ച് പതിഞ്ഞ താളത്തില്‍ കഥയെയും കഥാപാത്രങ്ങളെയും പ്രേക്ഷകരിലേക്ക് കണക്റ്റ് ചെയ്ത് ത്രില്ലടിപ്പിക്കുകയും വിവിധ വികാരങ്ങളിലൂടെ പ്രേക്ഷകരെ സഞ്ചരിപ്പിക്കുകയും ചെയ്യുന്ന ഒരു ശരണ്‍ വേണുഗോപാല്‍ മാജിക് തന്നെയാണ് ചിത്രം. ഇതിലെല്ലാമുപരി കേരളം ഇന്ന് ചര്‍ച്ച ചെയ്യേണ്ട വളരെ പ്രാധാന്യമുള്ള ചില വിഷയങ്ങളും സിനിമ സംസാരിക്കുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, അലന്‍സിയര്‍ എന്നിവര്‍ പെര്‍ഫോമന്‍സ് കൊണ്ട് പൂണ്ടുവിളയാടുകയും കൂടി ചെയ്യുമ്പോള്‍ ഈ വര്‍ഷം ഇത് വരെയും ഇറങ്ങിയതില്‍ ഒരു മാസ്റ്റര്‍പീസ് സിനിമയായി മാറുന്നുണ്ട് നാരായണീന്റെ മൂന്നാണ്‍മക്കള്‍.
കഥയെയും കഥാപാത്രങ്ങളെയും പ്രേക്ഷകരിലേക്ക് കണക്റ്റ് ചെയ്ത് ത്രില്‍ അടിപിച്ചും പ്രേക്ഷകരെ പിടിച്ച് ഇരുത്തി സഞ്ചരിപ്പിക്കുകയും ചെയ്യുന്ന ഒരു മാജിക് തന്നെയാണ് ചിത്രം. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട വളരെ ചില വിഷയങ്ങള്‍ സിനിമ സംസാരിക്കുന്നുണ്ട. ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന മ്യൂസിക്ക് സിനിമയുടെ മൂഡിനോട് പൂര്‍ണ്ണമായും ചേര്‍ന്ന് നില്‍ക്കുന്നതാണ്.
‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു കുടുംബം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ.
കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മ്മവും ഒക്കെ കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോന്‍, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോര്‍ഡിംഗ്: ആന്‍ഡ് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സിങ്: ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സെബിന്‍ തോമസ്.
Watched #NarayaneenteMoonnanmakkal
An ordinary drama which the makers tried to bring too much complexity, but ended with less impact and emotional connection.
Good performances from everyone.
Technically fine.
Writing just okayish; too slow & nothing brilliant.
2/5
BELOW AVERAGE pic.twitter.com/aSKAVfk7XF— Aditya Binu (@aditya_binu) February 7, 2025
കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റില്‍സ്: നിദാദ് കെഎന്‍, ശ്രീജിത്ത് എസ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
A very slow paced film with flat screenplay which offers nothing interesting enough to hold us through from start to end.. Garggi Ananthan & Thomas Mathew scenes were watchable ❤️
A very weak script.. no emotional connect in single scenes towards the… pic.twitter.com/icxA2qw29v
— SmartBarani (@SmartBarani) February 7, 2025
Read more