ഭർത്താവുമായി അസ്വാരസ്യങ്ങളെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ; കുടുംബ സമേതമുള്ള ചിത്രം പങ്കുവച്ച് വായടപ്പിച്ച് നവ്യ നായർ

മലയാളികളുടെ എക്കാലത്തേയും ഇഷ്ട നായികമാരിൽ ഒരാളാണ് നവ്യ നായർ.വിവാഹശേഷം കുറച്ച്കാലത്തെ ഇടവേളയെടുത്ത് കുടംബത്തിന് പ്രാധാന്യം നൽകിയിരുന്ന നവ്യ സമീപകാലത്തായി സിനിമയിലും, നൃത്തലുമെല്ലാം സജീവമായിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ ചില വിവാദങ്ങളിലും താരം ചെന്ന് പെട്ടിരുന്നു.

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ സച്ചിൻ സാവന്ത് സമ്മാനങ്ങള്‍ നല്‍കി എന്നതായിരുന്നു നവ്യാ നായരെ വിവാദത്തില്‍ പെടുത്തിയത്. മുംബൈയില്‍ അയല്‍ക്കാരായിരുന്നുവെന്ന ബന്ധം മാത്രമാണ് സച്ചിനുമായെന്ന് താരത്തിനറെ കുടുംബം വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലും പിറകെ വന്ന വാർത്തകളുമെല്ലാം നവ്യയെ കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്.

അതിനിടെ താരത്തിന്റെ കുടുംബം പ്രശ്നങ്ങളിലാണെന്നും വാർത്തകൾ വന്നിരുന്നു. നവ്യാ നായരും ഭര്‍ത്താവ് സന്തോഷും തമ്മിൽ അസ്വാരസ്യങ്ങള്‍ ഉണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. അതിനെല്ലാം മറുപടിയായാണ് നവ്യ ഇപ്പോൾ എത്തിയിരിക്കുന്നത്. നവ്യ കുടുംബസമേതമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം സമൂഹമാധ്യമത്തിലൂടെ. കുടുംബത്തോടൊപ്പം ചിരിച്ചു നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചത് ആശ്വാസമായി എന്ന് ആരാധകരും പറയുന്നു.

‘ജാനകി ജാനേ’ എന്ന ചിത്രമാണ് നവ്യയുടേതായി അവസാനം പ്രദർശനത്തിനെത്തിയ ചിത്രം. സംവിധാനം അനീഷ് ഉപാസനയായിരുന്നു.സിനിമയിൽ മാത്രമല്ല ടെലിവിഷൻ പരിപാടികളിലും നവ്യ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ