"എന്നും സ്പെഷ്യൽ"; പ്രിയ്യപ്പെട്ട ചത്രത്തിന്റെ ആറ് വര്‍ഷങ്ങള്‍; കുറിപ്പുമായി താരം

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻ താര. അതും കടന്ന് ഇപ്പോൾ ജവാനിലൂടെ ബോളിവുഡിലും നയൻസ് തരംഗമാണ്. സ്ഥിരം നായികാ വേഷങ്ങൾക്ക് പുറമേ അഭിനയപ്രാധാന്യമുള്ള വ്യത്യസ്ഥമായ നിരവധി കഥാപാത്രങ്ങൾക്കും നയൻസ് ജീവൻ നൽകിയിട്ടുണ്ട്. അത്തരത്തിൽ താരം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് അരം.

2017 ൽ പുറത്തിറങ്ങിയ അരം എന്ന ചിത്രത്തിൽ കളക്ടര്‍ മധി വധനി ഐഎഎസായി ചിത്രത്തില്‍ നയൻതാര വേഷമിട്ടപ്പോള്‍ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഗോപി നൈനാറാണ് ചിത്രം സംവിധാനം ചെയ്തത്.

ഇപ്പോഴിതാ ചിത്രം ഇറങ്ങി ആറുവർഷം തികയുന്ന വേളയിൽ ഓർമ്മ പങ്കുവച്ചിരിക്കുകയാണ് നയൻസ്. ഇൻസ്റ്റാ ഗ്രാം പോസ്റ്റിലൂടെയാണ് താരം ഓർമ്മ പുതുക്കിയത്. പ്രിയപ്പെട്ട അരത്തിന്റെ ആറ് വര്‍ഷങ്ങള്‍. അരം എന്നും സ്‍പെഷലാണെന്നും നയൻതാര തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റായി എഴുതിയിരിക്കുന്നു.

ജലദൌര്‍ലഭ്യം മൂുലം കൃഷി ചെയ്യാനാകാതെ ദുരിതം അനുഭവിക്കുന്ന ഒരു ഗ്രാമത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന കളക്ടറുടെ കഥയാണ് നയൻതാരയുടെ അരം പറയുന്നത്. വിഘ്‍നേശ് രമേശ്, സുനു എന്നിവരും ചിത്രത്തില്‍ നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സ്റ്റണ്ട് കൊറിയോഗ്രാഫി പീറ്റര്‍ ഹെയ്‍നായിരുന്നു.

Latest Stories

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി