സിനിമ വിൽക്കാൻ നുണ പറയരുത്. 'ബിരിയാണി' യെ വിമർശിച്ച് സംവിധായകൻ ഒമർ ലുലു. 

സജിൻ ബാബു സംവിധാനം ചെയ്ത ചിത്രമായ ബിരിയാണിയിലെ  വാസ്തവവിരുദ്ധമായ സംഗതികളെയാണ് ഒമർ ലുലു പരാമർശിച്ചത്. ലിംഗവിവേചനത്തെ പരാമർശിക്കുന്ന കൂട്ടത്തിൽ സ്ത്രീ ചേലാകർമ്മം (Female Circumcision) ഡയലോഗിന്റെ ഭാഗമായി  വന്നതാണ് വിമർശനവിധേയമായത്. മുസ്ലീങ്ങളുടെ ഇടയിൽ ഇത് സംഭവിക്കുന്നു എന്ന വലിയ തെറ്റിദ്ധാരണ വരുത്തുന്നതാണ് പ്രസ്തുത സംഭാഷണശകലം.

പുരുഷചേലാകർമ്മം ഇസ്ലാം അനുവർത്തിക്കുന്നുണ്ടെങ്കിലും സ്ത്രീകൾക്ക് അങ്ങനെ ഒരേർപ്പാടില്ല. ആഫ്രിക്കൻ  ആചാരമായ സ്ത്രീ ചേലാകർമ്മം ചില അറബ് – ഏഷ്യൻ രാജ്യങ്ങളിൽ ചില കാലങ്ങളിൽ  ഗോത്രാചാരമായി നിലനിന്നിരുന്നു. എന്നാൽ ഇസ്ലാമിക രാജ്യങ്ങൾ അടക്കം 59 രാജ്യങ്ങളിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ ഈജിപ്ത് ഇക്കാര്യത്തിൽ കുപ്രസിദ്ധമായിരുന്നു. എന്നാൽ 1984 ഇൽ  ഇത് നിരോധിക്കുകയും 2007 ഓടുകൂടി കടുത്ത ക്രിമിനൽ കുറ്റമായി നിയമം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ ഗുജറാത്തിലെ  ബോറി എന്ന ഷിയാ വിഭാഗത്തിൽ ജെനിറ്റൽ മ്യൂട്ടേഷൻ നടന്നതായി ചില വാർത്തകളുണ്ടായിരുന്നു.  എന്നാൽ  ആഫ്രിക്കൻ ഗോത്രാചാരമായ ഈ ഏർപ്പാട് കേരളത്തിലെവിടെയെങ്കിലും നടന്നിട്ടുള്ളതായി വിശ്വസനീയമായ റിപ്പോർട്ടുകളില്ല. മുടിമുറിക്കൽ, ചേലാകർമ്മം ഇവക്കായി യെമനിൽ നിന്നും കൊണ്ടുവരപ്പെട്ടവർ എന്നു കരുതുന്ന ഒസ്സാൻ വിഭാഗം കേരളത്തിലുണ്ട്. എന്നാൽ അവരുടെ സ്ത്രീകൾക്ക് പ്രത്യേക ജോലികൾ ഉണ്ടായിരുന്നില്ല.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?