'മലയാളം സിനിമകൾ കണ്ടിരിക്കേണ്ടവയാണ്, അവരുടെ ആശയങ്ങളും ഡയറക്ഷനും ലൈറ്റിംഗും എല്ലാം നമ്മെ അത്ഭുതപ്പെടുത്തും'; മലയാള സിനിമയെ വാനോളം പുകഴ്ത്തി പാക് നടി മാഹിരാ ഖാൻ

മലയാള സിനിമകൾ അതിമനോഹരമാണെന്നും അത് തീർച്ചയായും കാണണമെന്നും പാകിസ്ഥാനി താരം മാഹിര ഖാൻ. ഷാരൂഖ് ഖാന്റെ ‘റയീസ്’ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചത്തിന് പിന്നാലെ ഇന്ത്യയിൽ ശ്രദ്ധ നേടിയ താരം ഒരു റൗണ്ട് ടേബിൾ ഡിസ്കഷനിലിൽ മലയാള സിനിമയെക്കുറിച്ച് താരം സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

‘നിങ്ങൾ എപ്പോഴെങ്കിലും മലയാള സിനിമകൾ കണ്ടിട്ടുണ്ടോ? നിങ്ങൾ തീർച്ചയായും കാണണം. അവർ സിനിമകൾ ബോളിവുഡിലേക്ക് വിറ്റ് കൂടുതൽ പണം സമ്പാദിക്കുന്നു എന്നാണു ഞാൻ മനസ്സിലാക്കിയത്. അത് തെറ്റാണോ എന്നെനിക്കറിയില്ല. പക്ഷെ അവരുടെ സിനിമയുടെ ആശയങ്ങൾ, സംവിധാനം, ലൈറ്റിങ് എല്ലാം നിങ്ങളെ അത്ഭുതപ്പെടുത്തും’ എന്നാണ് താരം പറഞ്ഞത്.


ഇതിനിടെ ‘കെജിഎഫ്’ മലയാളം സിനിമയാണോ എന്ന് ചോദിക്കുന്ന ആളെ മാഹിര തിരുത്തുന്നുമുണ്ട്. ഞാൻ തെലുങ്കു, തമിഴ് സിനിമകളെ കുറിച്ചല്ല പറയുന്നത് മലയാളം സിനിമകളെ കുറിച്ചാണ് പറയുന്നതെന്നും താരം പറയുന്നുണ്ട്. മോഹൻലാൽ, പൃഥ്വിരാജ് പ്രിയദർശൻ എന്നിവരെക്കുറിച്ചും വിഡിയോയിൽ സംസാരിക്കുന്നുണ്ട്. പൃഥ്വിരാജിനെ ഒരിക്കൽ കണ്ടിരുന്നുവെന്നും മാഹിര പറഞ്ഞു.

മോഹൻലാലിന്റെ സിനിമകൾ അല്ലേ ബോളിവുഡ് റീമേക് ചെയ്യുന്നത് എന്നും ചർച്ചയിൽ പങ്കെടുത്ത ഒരാൾ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ സിനിമ പ്രേക്ഷർക്കിടയിൽ ഈ ക്ലിപ്പ് ഹിറ്റായിരിക്കുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ