കളം തിരിച്ച് പിടിക്കാൻ പ്രഭാസ് എത്തുമോ? സലാർ ട്രെയിലർ ഉടൻ

ബാഹുബലിയുടെ വിജയത്തിനുശേഷം പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാൻ കഴിയാതെയാണ് പ്രഭാസ് ചിത്രങ്ങൾ തീയേറ്ററുകൾ വിട്ടത്. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ചിത്രമാണ് സലാർ. ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രം ‘സലാര്‍’ ബോക്സോഫീസുകളിൽ തകർപ്പൻ വിജയം നേടുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. പ്രഭാസ് നായകനായെത്തുന്ന സലാറിന്റെ ട്രെയിലര്‍ വൈകാതെ പുറത്തുവിടും എന്നാണ് റിപ്പോർട്ട്. ‘കെജിഎഫി’ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന ‘സലാറിന്’ സെപ്‍തംബര്‍ 28നാണ് റിലീസ്.‌

ദുബായ് മാളുകളിലൊക്കെ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ പരസ്യം നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം.ചിത്രത്തിൽ പ്രഭാസ് നെഗറ്റീവ് ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിട്ടായിരിക്കും എത്തുക എന്നാണ് സൂചന.ശ്രുതി ഹാസൻ ചിത്രത്തില്‍ നായികയാകുന്നു.

‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് ‘സലാര്‍’ നിര്‍മിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി