'ഡയലോഗ് ഒന്ന് ചുമ്മാ പറഞ്ഞു കൊടുത്താൽ മതി പിന്നെ പുള്ളി പെർഫോം ചെയ്യുന്നത് കണ്ടാൽ നമ്മൾ തന്നെ അത്ഭുതപ്പെട്ടു പോകും, അത്രയും റേഞ്ചുള്ള ഒരു നടനാണ്' പക്ഷേ… ; സായ്കുമാറിനെക്കുറിച്ച് ബൈജു അമ്പലക്കര

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലെത്തിയ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ട് സിനിമയിൽ ചുവടുവച്ച താരമാണ് സായ് കുമാർ. പിന്നീട് മോ​ഹൻലാൽ, മമ്മൂട്ടി സിനിമകളിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനായും മറ്റും നിരവധി സിനിമകളിൽ തിളങ്ങി.

അത്രയും റേഞ്ചുള്ള ഒരു നടനാണ്  എന്ന് പറയുകയാണ് നിർമാതാവ് ബൈജു അമ്പലക്കര. മമ്മൂട്ടി, മോഹൻലാലിൽ എന്നിവരെപോലെ സൂപ്പർ താരമായി മാറേണ്ടിയിരുന്ന നടനായിരുന്നു സായ് കുമാർ എന്നും ബൈജു അമ്പലക്കര പറഞ്ഞു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റാംജി റാവു സ്‌പീക്കിങ് എന്ന് സിനിമയെക്കുറിച്ചും സായ് കുമാറിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയാൾ ഒരു കലാകാരനാണ്, വലിയൊരു കലാകാരന്റെ മകൻ കൂടിയാണ്. മോഹൻലാലിനൊക്കെ ഒപ്പമെത്തേണ്ട നടനായിരുന്നു. ഇത്രയും റേഞ്ചുള്ള ഒരു നടൻ എന്ന് മമ്മൂക്ക വരെ എന്നോട് പറഞ്ഞിട്ടുണ്ട്. ശരീരം നല്ല രീതിയിൽ നോക്കി, നല്ല സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിൽ സൂപ്പർ സ്റ്റാർ ആയേനെ’

‘ഡയലോഗ് ഒന്ന് ചുമ്മാ പറഞ്ഞു കൊടുത്താൽ മതി, അതു കഴിഞ്ഞ് പുള്ളി പെർഫോം ചെയ്യുന്ന കണ്ടാൽ നമ്മൾ തന്നെ അത്ഭുതപ്പെട്ടു പോകും. ഇത് എവിടെ നിന്ന് വരുന്നു എന്നതാണ്. അത്രയും റേഞ്ചുള്ള ഒരു നടനാണ് .പുള്ളിക്ക് പറ്റിയ അബദ്ധം എന്തെന്നാൽ അദ്ദേഹത്തിന്റെ ശരീരം നോക്കിയില്ല, നല്ല സംവിധായകരുടെ സിനിമകളിൽ കഥാപാത്രം നോക്കാതെ പോയി അഭിനയിച്ചു. അതോടെ ആ രീതിയങ്ങ് മാറി’

‘വാരിവലിച്ച് കുറെ സിനിമകൾ ചെയ്തതാണ് അദ്ദേഹത്തിന് പറ്റിപ്പോയത്. അത് കൺട്രോൾ ചെയ്യാൻ ആളില്ലാതെ പോയി. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ജയറാം ഇവരൊക്കെ വളരെ നോക്കിക്കണ്ടാണ് സിനിമകൾ ചെയ്തത്. അങ്ങനെ കുറെ സിനിമകൾ ചെയ്ത് കഴിഞ്ഞപ്പോൾ പിന്നെ വില്ലൻ കളിക്കേണ്ടി വന്നു. നായക പരിവേഷം മാറി. ശരീരപ്രകൃതി മാറി, ആഹാരത്തിൽ ഒന്നും പുള്ളിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല’ ബൈജു അമ്പലക്കര പറഞ്ഞു.

Latest Stories

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

'അടിസ്ഥാനപരമായി തെറ്റായ നടപടി'; ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി കോണ്‍ഗ്രസ്; 'പ്രതിപക്ഷം നിര്‍ദേശം തള്ളി ഏകപക്ഷീയ നിലപാട്'

അരക്കിലോ എംഡിഎംഎ വാങ്ങിയത് കൊച്ചിയിലെ രണ്ട് നടിമാര്‍ക്കായി; മലപ്പുറത്ത് ലഹരി കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി

'മനു ഭാക്കറിനെ ഷൂട്ടിംഗ് രംഗത്തേക്ക് കൊണ്ടുവന്നതില്‍ പശ്ചാത്തപിക്കുന്നു, പകരം ഒരു ക്രിക്കറ്റ് താരമാക്കി മാറ്റിയാല്‍ മതിയായിരുന്നു'

സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിച്ചു; അല്ലു അര്‍ജുനെതിരെ വീണ്ടും പരാതി, ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ്

അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് മധ്യവയസ്‌കനെ തല്ലിക്കൊന്നു; മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

'ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ കേരളത്തിനും മലയാളികൾക്കും അപമാനം'; അപലപിച്ച് മുഖ്യമന്ത്രി

ഏറ്റവുമധികം ആളുകള്‍ വീക്ഷിച്ച രണ്ടാമത്തെ ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണ്‍ പ്രഖ്യാപിച്ചു

ഒരു ചോദ്യത്തിനും ഉത്തരമില്ല; ചോദ്യം ചെയ്യലിന് ഹാജരായി, പൊലീസിനോട് പ്രതികരിക്കാതെ അല്ലു അര്‍ജുന്‍

അഭിനയിച്ച പടങ്ങളെല്ലാം ഹിറ്റ്; '2024' ജഗദീഷിന്റെ വർഷം!