കാളിയൻ എന്നായാലും വരും; കപ്ലീറ്റ് ആക്ഷൻ പാക്ഡ് സിനിമ, അപ്ഡേറ്റ് അറിയിച്ച് നിർമ്മാതാവ്

പൃഥ്വിരാജ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാളിയാൻ. ചരിത്ര പുരുഷനായി താരമെത്തുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.അഞ്ച് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എസ് മഹേഷ് ആണ്.ചിത്രം വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യങ്ങൾക്ക് മറുപടിയാണ് ഇപ്പോൾ കാളിയന്റെ നിർമ്മാതാവ് നൽകിയിരിക്കുന്നത്.

നിർമാതാവ് രാജീവ് ​ഗോവിന്ദനാണ് കാളിയന്റെ അപ്ഡേറ്റുമായി എത്തിയിരിക്കുന്നത്. കാളിയൻ എന്നായാലും വരും. എമ്പുരാന്റെ ഷൂട്ടിന് മുൻപ് കാളിയന്റെ ഷൂട്ടിം​ഗ് തുടങ്ങാമെന്നാണ് കരുതിയിരുന്നതെന്നും അതിനിടയിൽ ആണ് പൃഥ്വിരാജിന് പരിക്കേറ്റത്. ചിത്രം പ്രീ പ്രൊഡക്ഷൻ എല്ലാം കഴിഞ്ഞ് ഷൂട്ടിങ്ങിനായി കാത്തിരിക്കുന്നുവെന്നും നിർമ്മാതാവ് അറിയിച്ചു.

“കാളിയൻ എന്തായാലും വരും. ചിത്രത്തിന്റെ പ്രീ പ്രൊ‍‍​ഡക്ഷൻ എല്ലാം കഴിഞ്ഞു. സോം​ഗ് കമ്പോസിം​ഗ് കഴിഞ്ഞു. ഓ​ർ​ഗസ്ട്രേഷൻ കഴിഞ്ഞു. ഇനിയൊരു പാട്ട് കൂടിയെ ബാക്കിയുള്ളൂ. ഷൂട്ട് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് കാളിയൻ. എമ്പുരാന് മുൻപ് ഒരു ഷെഡ്യൂൾ തുടങ്ങി, അതിനൊപ്പം തന്നെ കാളിയന്റെയും ഷൂട്ടിം​ഗ് നടത്താം. അതെങ്ങനെ എന്നുള്ളതിന്റെ പ്ലാനിം​ഗ് നടന്നു കൊണ്ടിരിക്കയായിരുന്നു. ആ സമയത്ത് ആയിരുന്നു ഇങ്ങനെ ഒരു അപകടം പ‍ഥ്വിരാജിന് വന്നതും കുറച്ച് കാലം മാറി നിൽക്കേണ്ട അവസ്ഥ വന്നതും. കാളിയൻ എന്തായാലും ഉണ്ട്. അതിന്റെ കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. വലിയൊരു പ്രോജക്ട് ആണത്. കപ്ലീറ്റ് ആക്ഷൻ പാക്ഡ് ആയിട്ടുള്ള സിനിമയാണ്. പ‍ഥ്വിരാജിന്റെ ഫിസിക്കൽ സ്ട്രക്ചർ വളരെ പ്രധാനമാണ്. ശരിയായ സമയത്ത് സിനിമ നടക്കും”, എന്നാണ് രാജീവ് ​ഗോവിന്ദൻ പറഞ്ഞത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്.സുജിത് വാസുദേവ് ആണ് ക്യാമറ. “തെക്കൻ കഥാഗാനങ്ങളെ അധിഷ്ഠിതമാക്കി ഇതുവരെ സിനിമകളൊന്നും ഉണ്ടായിട്ടില്ല. തെക്കൻ പാട്ടുകളിൽ ഒരുപാട് ധീരനായകന്മാരുണ്ട്. അതിനെ അധികരിച്ചുള്ളൊരു സിനിമയാണ് കാളിയന്‍ എന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ