പകിട്ടും പത്രാസുമില്ലാതെ അമ്പലത്തില്‍ നിലത്തിരുന്ന് രജനികാന്ത്; യാചകനെന്ന് കരുതി പത്ത് രൂപ ഭിക്ഷ നല്‍കിയ സ്ത്രീയ്ക്ക് മറുപടി പുഞ്ചിരി മാത്രം

കാഴ്ചയില്‍ ഒരു സിനിമാ താരത്തിന്റെ പകിട്ടും പത്രാസുമില്ലാതെ തമിഴ് സിനിമാ ലോകത്തേക്കെത്തി ദ്രാവിഡ മക്കളുടെ സ്വന്തം സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പ്രഗത്ഭരായ നിരവധി താരങ്ങള്‍ അരങ്ങുവാണിരുന്ന തമിഴകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുക എന്നത് അത്ര നിസാരമായിരുന്നില്ല രജനിക്ക്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും മാത്രം കൈമുതലാക്കി രജനികാന്ത് തന്റേതായ ഒരു സാമ്രാജ്യം വെട്ടിപ്പിടിക്കുകയായിരുന്നു തമിഴ് സിനിമാ ലോകത്ത്.

എന്നാല്‍ സിനിമയുടെ വര്‍ണ്ണാഭമായ ലോകത്തിന് അപ്പുറം സ്വന്തം ജീവിതത്തില്‍ അദ്ദേഹം ലാളിത്യം കൈമുതലായി സൂക്ഷിച്ചു. ഓഫ് സ്‌ക്രീനില്‍ മേക്കപ്പോ ആര്‍ഭാടകരമായ ജീവിതമോ നയിക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തന്റെ എല്ലാ ചിത്രങ്ങളുടെയും റിലീസിന് മുന്നോടിയായി ഒരു ആത്മീയ യാത്രയുണ്ട് താരത്തിന്. ഇത്തരത്തിലുള്ള ഒരു യാത്രയില്‍ സൂപ്പര്‍ താരത്തെ ഭിക്ഷക്കാരനാണെന്ന് തെറ്റിദ്ധരിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മേക്കപ്പോ താര പരിവേഷമോ ഇല്ലാതെ ഒരു അമ്പലത്തിന്റെ തൂണിന് സമീപം ഇരിക്കുകയായിരുന്നു രജനികാന്ത്. അങ്ങനെയിരിക്കെ രജനികാന്തിനെ കണ്ടൊരു സ്ത്രീ യാചകനാണെന്ന് തെറ്റിദ്ധരിച്ചു. സൂപ്പര്‍ താരത്തിന്റെ അടുത്തെത്തിയ സ്ത്രീ 10 രൂപ ഭിക്ഷയായി നല്‍കുകയും ചെയ്തു. പുഞ്ചിരിച്ചുകൊണ്ട് രജനി ആ പത്ത് രൂപ സ്വീകരിച്ചു.

കുറച്ച് സമയം കഴിഞ്ഞ് രജനി തന്റെ കാറിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് സ്ത്രീക്ക് തനിക്ക് പറ്റിയ അബദ്ധം മനസിലായത്. സൂപ്പര്‍ സ്റ്റാറിനെ തിരിച്ചറിഞ്ഞ സ്ത്രീ രജനിയോട് മാപ്പ് പറയുകയും ചെയ്തു. അപ്പോഴും പുഞ്ചിരിച്ച് കൊണ്ട് രജനി ആ സ്ത്രീയെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ഈ സംഭവത്തിന് സാക്ഷിയായ ഒരു യുവതിയാണ് സംഭവം പുറംലോകത്ത് അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം