മലയാളത്തിലെ എക്കാലത്തെയും മികച്ച മാഗ്നം ഓപ്പസ് 'പടയോട്ടത്തിന്' 37 വയസ്സ് ;ചിത്രം മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ആദ്യ ഹിറ്റുകളിൽ ഒന്ന്

മലയാള സിനിമയുടെ ഏറ്റവും വലിയ ബഡ്‌ജറ്റ്‌ 15 ലക്ഷം ആയിരുന്ന സമയത്താണ് ഒരു കോടി ചിലവിൽ നവോദയ അപ്പച്ചൻ പടയോട്ടം അനൗൺസ്‌ ചെയ്തത്. മേക്കിങ്ങിലും തിരക്കഥയിലും അടിമുടി മാസ്സ് കലർത്തിയ പടയോട്ടം അന്നത്തെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. 1982 സെപ്റ്റംബർ ഒന്നിന് റിലീസ് ചെയ്ത പടയോട്ടത്തിന് ഇന്ന് 37 വയസ്സ് തികഞ്ഞു. ജിജോ സംവിധാനം ചെയ്ത പടയോട്ടം നവോദയ അപ്പച്ചന്റെ ഏറ്റവും വലിയ നിർമാണ സംരംഭങ്ങളിൽ ഒന്നാണ്. അന്നത്തെ സൂപ്പർ താരങ്ങളായ പ്രേം നസീറിനും മധുവിനും ഒപ്പം മോഹൻലാലും മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

അലക്‌സാണ്ടർ ഡ്യുമാസിന്റെ പ്രശസ്ത നോവൽ ” കൌണ്ട് ഓഫ് മോണ്ടെക്രിസ്റ്റൊ”യുടെ ” മലയാളീകരിച്ച ദൃശ്യാവിഷ്കാരമായിരുന്നു പടയോട്ടം. മുഴുവനായും 70 MM ഫോർമാറ്റിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ ആണ് പടയോട്ടം. പ്രണയവും ചതിയും വർഷങ്ങൾ നീണ്ട പ്രതികാരവും ഒക്കെ ചേർന്ന സിനിമ എല്ലാ തര൦ പ്രേക്ഷകരെയും ഒരു പോലെ രസിപ്പിക്കുന്ന ഒന്നായിരുന്നു.നിരവധി ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാലും മാസ്സ് ഡയലോഗുകളാലും സമ്പന്നമാണ് സിനിമ. ദക്ഷിണേന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമ എന്ന പടയോട്ടത്തിന്റെ റെക്കോർഡ് വര്ഷങ്ങളോളം നീണ്ടു നിന്നിരുന്നു. പടയോട്ടത്തിനായി നിർമിച്ച പായ്കപ്പലും കോട്ടയും അന്ന് വലിയ വാർത്തകൾ ആയിരുന്നു. രണ്ടു വർഷത്തോളം തുടർച്ചയായി ഈ ചിത്രം തീയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു. ആദ്യമായി ഒരു ഇഗ്ളീഷ് പത്രം മലയാള സിനിമയെ കുറിച്ച് ഫീച്ചർ എഴുതിയത് പടയോട്ടത്തിന്റെ വിജയത്തിന് ശേഷമായിരുന്നു.

പ്രേം നസീറും മധുവും മോഹൻലാലും മമ്മൂട്ടിയും തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിച്ച സിനിമയായിരുന്നു പടയോട്ടം. ഇത്രയും ചിലവേറിയ മൾട്ടിസ്റ്റാർ സിനിമയും അതിനു മുന്നേ മലയാളത്തിൽ ഉണ്ടായിട്ടില്ല. പ്രേം നസീറിന്റെയും മധുവിന്റെയും എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ പടയോട്ടം അന്ന് തുടക്കക്കാരായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. മമ്മൂട്ടിയും മോഹൻലാലും അച്ഛനും മകനുമായി വേഷമിട്ടു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഇന്നും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച നെഗറ്റിവ് വേഷങ്ങളിൽ ഒന്നായി പറയുന്നത് പടയോട്ടത്തിൽ കമ്മാരൻ ആണ്. ഇവരെ കൂടാതെ ശങ്കർ, ലക്ഷ്മി, പൂർണിമ ഭാഗ്യരാജ്, ബാലൻ കെ നായർ, സത്താർ തുടങ്ങീ അന്നത്തെ വലിയ താര നിര തന്നെ സിനിമയുടെ ഭാഗമായി.

പടയോട്ടത്തിൽ ദ്വന്ദ യുദ്ധം അന്നത്തെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസിൽ ഒന്നായിരുന്നു. പൊതുവെ കുടുംബ സിനിമകൾ കണ്ടിരുന്ന മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് പടയോട്ടം പോലൊരു മാസ്സ് സിനിമയെ സ്വീകരിച്ചത്. മമ്മൂട്ടിയും മോഹൻലാലും ചേർന്നുള്ള രണ്ടാമത്തെ സിനിമ ആയിരുന്നു പടയോട്ടം. രണ്ടു പേരും കോമ്പിനേഷൻ രംഗങ്ങളിൽ വരുന്ന ആദ്യ സിനിമ കൂടി ആയിരുന്നു പടയോട്ടം. പിന്നീട നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി ഈ കൂട്ടുകെട്ട് മാറാൻ കാരണവും പടയോട്ടം ആയിരുന്നു. രണ്ടു പേരും തുടർന്ന് 53 പാദങ്ങളിൽ ഒന്നിച്ചു അഭിനയിച്ചു. പ്രശസ്ത സംവിധായകൻ സിബി മലയിലും ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

. 37 വർഷത്തിനിപ്പുറം മലയാള സിനിമ അടിമുടി മാറി. കോടികൾ ചിലവഴിച്ചു കൊണ്ടുള്ള മാസ്സ് പടങ്ങൾ മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ഇടയ്ക്കിടെ എത്താറുണ്ട്. പക്ഷെ പിന്നീടു മലയാളത്തിൽ ഇറങ്ങിയ പല മാസ്സ് ആക്ഷൻ സിനിമകളും “പടയോട്ടത്തെ മാതൃക ആയി സ്വീകരിച്ചിട്ടുണ്ട് ചിത്രത്തിൻറെ ഭാഗമായ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. പടയോട്ടം കണ്ടു കയ്യടിച്ച പല സിനിമാ തീയറ്ററുകളും അടച്ചു പൂട്ടി. പക്ഷെ ടെലിവിഷനിലൂടെയും ഇന്റർനെറ്റിലൂടെയും ഇന്നും ലക്ഷ കണക്കിന് മലയാളികൾ പടയോട്ടം കാണുന്നുണ്ട്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം