'ഇവർ ചെയ്തതു പോലെ നിങ്ങൾക്കും ചെയ്തൂടെ? ഇതു കണ്ടിട്ട് കണ്ണ് നിറയണ്'..പ്രളയത്തിൽ സഹായഹസ്തവുമായി എത്തിയ കുട്ടികളെ പറ്റി പറഞ്ഞു കണ്ണ് നിറഞ്ഞു സയനോര

പ്രളയം നാശം വിതച്ച കണ്ണൂരിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ഗായിക സയനോര. കൈകോർത്തു കണ്ണൂർ എന്ന പേരിലാണ് ഇവരുടെ സംഘം അവശ്യവസ്തുക്കൾ ആളുകളിലേക്ക് എത്തിക്കുന്നത്.ഇവരുടെ കളക്ഷൻ സെന്ററിലേക്ക് ഏഴു കൊച്ചുകുട്ടികൾ അവിടേക്ക് അവർ ശേഖരിച്ച സാധനങ്ങളുമായെത്തി. സ്വയം പലയിടങ്ങളിലും യാത്ര ചെയ്തു ശേഖരിച്ച കുടിവെള്ളം,ബിസ്കറ്റ്, ബേബി ഡയപ്പർ എന്നിവയുമായാണ് ഏഴു കുട്ടികൾ എത്തിയത്. ഇത് കണ്ട സന്തോഷത്തിൽ ഇവരെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പരിചയപ്പെടുത്തുകയാണ് സയനോര.

“ഇത്രയൊക്കെ മതി, ഇത് കണ്ടു കണ്ണ് നിറയണ് ഇവർ ചെയ്തത് പോലെ നിങ്ങൾക്കും ചെയ്തുകൂടെ എന്നാണ് സയനോര ലീവിൽ വന്നു ചോദിക്കുന്നത്. ഓരോ കുട്ടികളെയും നേരിട്ട് പരിചയപ്പെടുത്താനും സയനോര മറന്നില്ല. ഈ പ്രവൃത്തി എല്ലാവർക്കും ഒരു മാതൃകയാണെന്ന് സയനോര ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൊടുംമഴയത്താണ് കുട്ടികൾ അവശ്യവസ്തുക്കൾ അന്വേഷിച്ചു നടന്നത്.

കണ്ണൂർ സെന്റ് മൈക്കിൾ സ്‌കൂളിലാണ് സയനോരയും സംഘവും കളക്ഷൻ സെന്റർ തുറന്നത്. ഇതറിഞ്ഞു നിരവധി പേരാണ് കനത്ത മഴയെ അവഗണിച്ചു സാധനങ്ങളുമായി എത്തിയത്. കണ്ണൂരിൽ മഴക്കെടുതി ഏറ്റവും സാരമായി ബാധിച്ച തളിപ്പറമ്പ്, പൊയ്യം,കുറുമാത്തൂർ എന്നിവിടങ്ങളിൽ നേരിട്ടു ചെന്നാണ് സയനോരയും സംഘവും അവശ്യവസ്തുക്കൾ വിതരണം ചെയ്തത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം