ഷാരൂഖ് ഖാനും ഏറെ പിന്നില്‍, സമ്പത്തില്‍ സിനിമക്കാര്‍ക്കിടയില്‍ ഒന്നാമന്‍; തെന്നിന്ത്യയില്‍ നിന്നുള്ള ഇന്ത്യന്‍ ബില്‍ഗേറ്റ്‌സ്

ഇന്ത്യയിലെ ഏറ്റവും ധനികനായ സിനിമ താരം ആരെന്ന ചോദ്യത്തിന് സിനിമ പ്രേമികളുടെ ഉത്തരം ഷാരൂഖ് ഖാന്‍ എന്നായിരിക്കും. എന്നാല്‍ സമ്പന്നരുടെ പട്ടികയില്‍ ഷാരൂഖ് ഖാനെയും പിന്നിലാക്കിയ ചില നിര്‍മ്മാതാക്കളുണ്ട് ബോളിവുഡില്‍. ഭൂഷണ്‍ കുമാറും ആദിത്യ ചോപ്രയുമാണ് സമ്പത്തിന്റെ പട്ടികയില്‍ ഷാരൂഖ് ഖാന് മുന്നിലുള്ളത്.

എന്നാല്‍ ബോളിവുഡിലെ വമ്പന്‍ നിര്‍മ്മാതാക്കളെയും കിംഗ് ഖാനെയും സമ്പത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാക്കിയിരിക്കുന്ന ഒരു സിനിമക്കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. എന്നാല്‍ ഈ സിനിമക്കാരന്‍ ബോളിവുഡില്‍ നിന്നുള്ള വ്യക്തിയല്ല. തെന്നിന്ത്യന്‍ സിനിമ ലോകത്തെ അതികായനായ നിര്‍മ്മാതാവാണ് സമ്പത്തിന്റെ കാര്യത്തില്‍ ബോളിവുഡ് നിര്‍മ്മാതാക്കളെ പിന്നിലാക്കിയിരിക്കുന്നത്.

തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് കലാനിധി മാരനാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ സിനിമക്കാരന്‍. 37 ടിവി ചാനലുകളും സണ്‍ പിക്‌ചേഴ്‌സ് എന്ന നിര്‍മ്മാണ കമ്പനിയും ഉള്‍പ്പെടുന്ന സണ്‍ ഗ്രൂപ്പിന്റെ തലവനാണ് കലാനിധി മാരന്‍. 30,289 കോടി രൂപയാണ് ഫോര്‍ബ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കലാനിധി മാരന്റെ ആസ്തി.

എന്തിരന്‍, പേട്ട, മൃഗം, ജയിലര്‍, രായന്‍ തുടങ്ങി ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകള്‍ മാരന്‍ സൃഷ്ടിച്ചതും സണ്‍ പിക്‌ചേഴ്‌സിലൂടെ ആയിരുന്നു. 3.6 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി പട്ടികയില്‍ ഒന്നാമതുള്ള മാരനേക്കാള്‍ ഏറെ പിന്നിലാണ് ബോളിവുഡ് നിര്‍മ്മാതാക്കള്‍. 950 മില്ല്യണ്‍ ഡോളറാണ് ഭൂഷണ്‍ കുമാറിന്റെ ആസ്തി.

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ആദിത്യ ചോപ്രയുടെ ആസ്തി 890 മില്ല്യണ്‍ ഡോളറും, ഷാരൂഖ് ഖാന്റേത് 870 മില്ല്യണ്‍ ഡോളറുമാണ്. മുന്‍ കേന്ദ്ര മന്ത്രിയും വ്യവസായിയുമായ മുരോസലി മാരന്റെ മകനാണ് കലാനിധി മാരന്‍. 1990ല്‍ തന്റെ 26 വയസില്‍ ആയിരുന്നു മാരന്‍ തന്റെ ബിസിനസ് ജീവിതം ആരംഭിച്ചത്. ഇന്ത്യയുടെ ബില്‍ഗേറ്റ്‌സ് എന്നായിരുന്നു ഒരു കാലത്ത് മാരന്‍ അറിയപ്പെട്ടിരുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ