'എല്ലാവരും എന്നെ തള്ളിമാറ്റി മുന്നോട്ട് വന്നു, എന്നെ കണ്ടിട്ടാണ് ബഹളം വച്ചതെന്ന് വിചാരിച്ചു, പക്ഷേ അത് യോ​ഗി ബാബുവിനെ കാണാനായിരുന്നു': ഷാരൂഖ്

ജവാൻ ചിത്രത്തിന്റെ ഭാ​ഗമായതിന് യോഗി ബാബുവിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ. അറ്റ്ലിയുടെ സംവിധാനത്തിലൊരുങ്ങിയ ജവാന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഹാസ്യതാരം യോ​ഗി ബാബുവിനെക്കുറിച്ച് ഷാരൂഖ് സംസാരിച്ചത്. യോഗി ബാബു വളരെ ലജ്ജയുള്ള ശാന്തനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

‘യോഗി ബാബു വളരെ ലജ്ജയുള്ള, ശാന്തനായ ഒരു വ്യക്തിയാണ്. ഞാന്‍ ഓര്‍ക്കുന്നു, സിനിമയുടെ പ്രമോഷനുവേണ്ടി ഞാൻ ചെന്നെെയിൽ വന്നപ്പോൾ തിയേറ്ററിൽ ഉണ്ടായിരുന്ന എല്ലാവരും ആവേശത്തോടെ ഒച്ച വയ്ക്കുകയും കയ്യടിക്കുകയും ചെയ്തു. അവര്‍ എന്നെ കണ്ടിട്ടാണ് ബഹളം വച്ചതെന്ന് കുറച്ച് സമയത്തേക്കു വിചാരിച്ചു. പിന്നീടാണ് എനിക്ക് മനസ്സിലായത്. എല്ലാവരും എന്നെ തള്ളിമാറ്റി മുന്നോട്ട് വന്നു. അവര്‍ ബഹളം വച്ചത് യോഗി ബാബുവിനെ കാണാനായിരുന്നു. ജവാന്റെ ഭാ​ഗമായതിന് നന്ദി’ ഷാരൂഖ് ഖാൻ പറഞ്ഞു.

ജവാനിൽ സംഗീതമൊരുക്കിയ അനിരുദ്ധിനെക്കുറിച്ചും താരം വാചാലനായി. അനിരുദ്ധ് തനിക്ക് സ്വന്തം മകനെപ്പോലെയാണ് എന്നും തന്റെ ഫോൺ കോളുകൾ മിസ് ചെയ്യുമെന്ന് അനിരുദ്ധ് പറയാറുണ്ടെന്നും ഷാരൂഖ് പറഞ്ഞു.

തമിഴിലെ ഒരുകാലത്തെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്ന ‘വെെ ദിസ് കൊലവെറി’ ഇറങ്ങിയ സമയം മുതൽ അനിരുദ്ധിനെ കാണാൻ ആ​ഗ്രഹിക്കുകയാണ്. ചിത്രത്തിലെ ഒരു ​ഗാനം അനിരുദ്ധിനെക്കൊണ്ട് ചെയ്യിപ്പിച്ചാലോ എന്ന് അറ്റ്ലി ചോദിച്ചു. എല്ലാ ​ഗാനങ്ങളും അനിരുദ്ധിനെക്കൊണ്ട് ചെയ്യിപ്പിക്കാമെന്ന് താൻ പറഞ്ഞുവെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം