"പത്ത് ഇരുപത്തി അഞ്ച് വർഷത്തെ ബന്ധമാണ്. എന്തേ..പ്രശ്നമുണ്ടോ. ; മറുപടിയുമായി ഷൈൻ ടോം ചാക്കോ

മലയാള സിനിമയിൽ സഹസംവിധായകനായെത്തി പ്രമുഖ നടനായി മാറിയ ആളാണ് ഷൈൻ ടോം ചാക്കോ. പലപ്പോഴും വ്യത്യസ്തമായ തന്റെ പ്രതികരണങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ആൾകൂടിയാണ് ഷൈൻ. ഇപ്പോഴിതാ താരത്തിന്റെ അത്തരം ഒരു പ്രതികരണമാണ് ചർച്ചയാകുന്നത്.

ഈ അടുത്ത കാലത്ത് താരം തന്റെ പ്രണയം വെളിപ്പെടുത്തിയത് വാർത്തയായിരുന്നു.തനൂജ എന്നാണ് പാർണറുടെ പേരെന്ന് ഷൈൻ പറഞ്ഞിരുന്നു. എന്നാൽ കൂടുതലൊന്നും തന്നെ തുറന്നു പറഞ്ഞതുമില്ല.ഇപ്പോഴിതാ എങ്ങിനെയാണ് തനൂജയെ പരിചയപ്പെട്ടതെന്ന ചോദ്യത്തിന് ഷൈൻ നൽകിയ മറുപടി രസകരമാണ്.

വെറൈറ്റി മീഡിയയോട് ആയിരുന്നു ഷൈനിന്റെ പ്രതികരണം.
എത്രകാലമായി പരിചയമുണ്ടെന്ന ചോദ്യത്തിന് “പത്ത് ഇരുപത്തി അഞ്ച് വർഷത്തെ ബന്ധമാണ്. എന്തേ..പ്രശ്നമുണ്ടോ. കുറച്ചായിട്ടെ ഉള്ളൂ തുടങ്ങിയിട്ട്. കണ്ടതും പരിചയപ്പെട്ടതും ഒക്കെ വലിയ കഥയാണ്”, എന്നാണ് ഷൈൻ പറഞ്ഞത്.

ഇന്‍സ്റ്റാ​ഗ്രാമിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്തു. ഇതുവരെ പ്രെപ്പോസ് ഒന്നും ചെയ്തിട്ടില്ല. കൂടെ അങ്ങ് കൂട്ടി. ഒരാൾ തീരുമാനിച്ചാൽ മറ്റെയാൾ കൂടെ പോകില്ലല്ലോ. രണ്ടുപേരും തീരുമാനിച്ചല്ലേ കൂടെപ്പോരുന്നത്. അതല്ലേ രണ്ട് പേർ തമ്മിലുള്ള പാർണർഷിപ്പ്”, എന്നായിരുന്നു ഷൈനിന്റെ മറുപടി.

സിനിമയിൽ റൊമാൻസ് ചെയ്യാൻ മടി ആണെന്നും അഭിമുഖത്തിൽ പറയുന്നുണ്ട് ഷൈൻ പറയുന്നു. “റിയൽ ലൈഫിൽ അതിന്റെ പ്രശ്നമില്ല. കാരണം ആരും കാണതെ അല്ലേ അത് ചെയ്യുന്നത്. സിനിമയിൽ പത്ത് എഴുപത് പേര് ചുറ്റും കൂടി നിൽക്കുകയല്ലേ. മൂന്നാമതൊരാൾ നിക്കുമ്പോൾ തനിക്കത് പറ്റില്ലെന്നും ഷൈൻ പറയുന്നു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ