ഷാരൂഖിനെ കടത്തിവെട്ടി തെന്നിന്ത്യൻ താരസുന്ദരി; പോപ്പുലര്‍ സെലിബ്രിറ്റി ലിസ്റ്റില്‍ ഒന്നാമത്, കിംഗ് ഖാൻ രണ്ടാം സ്ഥാനത്ത്

സിനിമാലോകത്ത് സോഷ്യൽമീഡിയ ചെലുത്തുന്ന സ്വാധീനം ഏറെ വലുതാണ്. സിനിമയുടെ ജയപരാജയങ്ങളെ തീരുമാനിക്കുന്നതിൽ ഉൾപ്പെടെ സോഷ്യൽ മീഡിയയ്ക്ക് വ്യക്തമായ പങ്കുണ്ട്. അതുപോലെതന്നെയാണ് സെലിബ്രിറ്റികളെ നിലനിർത്തുന്ന കാര്യത്തിലും. സിനിമകളുടെ റിലീസ് ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന ട്രെന്റിന് കാത്തിരിക്കുന്നവരാണ് അണിയറ പ്രവർത്തകർ.

അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ പുറത്തുവന്ന ട്രെന്‌റാണ് സിനിമാലോകത്തെ പ്രത്യേകിച്ചും ബോളിവുഡിനെ ഞെട്ടിച്ചിരിക്കുന്നത്. ഈ ആഴ്ചത്തെ ഐഎംഡിബി പോപ്പുലര്‍ സെലിബ്രിറ്റി ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖിനെ കടത്തിവെട്ടി ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുന്നത് തെന്നിന്ത്യൻ താരസുന്ദരിയാണ്.

സൗത്തിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നയൻ താരയാണ് ഇത്തവണ ഐഎംഡിബി പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റിൽ ഒന്നാമത്. ഷാരൂഖ് ഖാൻ രണ്ടാം സ്ഥാനത്താണ്. സൂപ്പര്‍ ഹിറ്റായി 1000 കോടി ക്ലബിലേക്ക് കുതിക്കുന്ന ജവാന്‍റെ വിജയമാണ് അതിലെ നായികയായ നര്‍മദയെ അവതരിപ്പിച്ച നയന്‍താരയുടെ റാങ്കിംഗ് ഉയര്‍ത്തിയത്.

ഐഎംഡിബി സൈറ്റില്‍ ഒരോ വാരത്തിലും എത്തുന്ന 200 ദശലക്ഷം ഉപയോക്താക്കളുടെ വോട്ടിംഗിന്‍റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക പുറത്തുവിടുന്നത്. ഈ ലിസ്റ്റില്‍ ജവാന്‍ ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്ക് എല്ലാം വലിയ മുന്നേറ്റമുണ്ട്. ഐഎംഡിബിയുടെ ആപ്പിലാണ് ഈ ലിസ്റ്റ് പൂര്‍ണ്ണമായും പുറത്തുവിടുക.

മൂന്നാം സ്ഥാനത്ത് ജവാൻ സംവിധായകൻ ആറ്റ്ലിയാണ്. ദീപിക പദുകോൺ നാലാം സ്ഥാനത്ത് ഉണ്ട്. പ്രിയമണി പതിനൊന്നാം റാങ്കില്‍ എത്തിയിരിക്കുന്നു.132മത്തെ റാങ്കില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്ന യോഗി ബാബു ഈ ആഴ്ച 31മതായി

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ