നോക്കട്ടെ നമുക്കൊരു പരിപാടി പിടിക്കാമെന്ന് മമ്മൂക്ക, ആ ചിരി തന്നപ്പോഴാണ് നമുക്ക് കത്തിയത്..; ഭ്രമയുഗം പോസ്റ്ററിന് പിന്നിൽ !

‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട യുവ സംവിധായകനായ രാഹുൽ സദാശിവന്റെ പുതിയ ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ‘ഭ്രമയുഗം’. മമ്മൂട്ടിയുടെ എഴുപത്തി രണ്ടാം പിറന്നാളിനോടനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു.

മമ്മൂട്ടിയുടെ ഫോട്ടോ ഉൾപ്പെട്ട പോസ്റ്ററിനെ കുറിച്ചും പോസ്റ്ററിലേക് എങ്ങനെ എത്തിയെന്നുമുള്ള കാര്യങ്ങൾ സംസാരിക്കുകയാണ് ഡിസൈനറായ അരുൺ അജിത് കുമാർ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അരുൺ ഇക്കാര്യം സംസാരിച്ചത്.

‘നമ്മുടെ സെറ്റ് എന്ന് പറഞ്ഞാൽ വളരെ പ്രൈവറ്റ് ആയിട്ടുള്ള ഒരു സെറ്റ് ആണ്. സൈഡിൽ ലൈറ്റിങ് ഒക്കെ വെച്ച് ഷൂട്ട് ചെയ്തു. വളരെയധികം ലൈറ്റ് വേണം മീഡിയം ഫോർമാറ്റിൽ ഷൂട്ട് ചെയ്യാൻ. അതെല്ലാം സെറ്റപ്പ് ചെയ്തു രാവിലെ തന്നെ ഒരു ടെസ്റ്റ് ഷോട്ട് എടുത്തു. അപ്പോൾ അത് തന്നെ വർക്കാവുന്നുണ്ടായിരുന്നു. അതിൽ കുറച്ച് പണി ചെയ്താൽ മാത്രമേ സ്‌കിൻ ഡീറ്റെയിൽസ് ഒക്കെ പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഞാൻ എടുത്ത ടെസ്റ്റ് ഷോട്ട് മമ്മൂക്കയെ കാണിച്ചു.

പുള്ളി നോക്കിയിട്ട് നമുക്കിത് പിടിക്കാം എന്നൊക്കെ പറഞ്ഞു. എന്നിട്ട് പെട്ടെന്ന് കോസ്റ്റ്യൂം ഇട്ടു വന്നു. ഞങ്ങൾ ചെന്ന് വിശദീകരിച്ച് കൊടുത്തു. സ്‌ട്രോങ്ങ് ആയിട്ടുള്ള ഒരു ദേഷ്യമുള്ള എക്‌സ്പ്രഷൻ കിട്ടിയാൽ അടിപൊളിയാകും മമ്മൂക്ക, എന്ന് പറഞ്ഞു. നോക്കട്ടെ നമുക്ക് ഒരു പരിപാടി പിടിക്കാമെന്ന് മമ്മൂക്ക പറഞ്ഞു. പുള്ളിയുടെ ക്യാരക്ടറിന്റെ എസൻസും ഒരു ക്യാരക്റ്ററൈസേഷനുമൊക്കെ ഉൾക്കൊണ്ട് മമ്മൂക്ക കുറെ സാധനങ്ങൾ തരാൻ തുടങ്ങി.

അപ്പോൾ തന്നെ ചുറ്റുമുള്ള ആൾക്കാരും സംവിധായകനുമൊക്കെ അടിപൊളി എന്ന് പറയുകയുണ്ടായിരുന്നു. ബേസിക്കലി ഇമോഷൻസ് കിട്ടാൻ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. ഒരു പ്രത്യേകതരം ദേഷ്യം കിട്ടണമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയ ഒരു അടിപൊളി സാധനമായിരുന്നു മമ്മൂക്ക തന്നത്. പുള്ളി ആ ക്യാരക്ടറിന് വേണ്ടിയുള്ള ആ ചിരി തന്നപ്പോഴാണ് നമുക്ക് കത്തിയത്.

ഇത് അടിപൊളി എന്ന് പറയുന്നുണ്ടായിരുന്നു. ഇത് വെച്ച് ട്രൈ ചെയ്യാം എന്ന് വിചാരിച്ചു . പിന്നെ അത് വെച്ചിട്ട് കൂടുതൽ പണിതാണ് ഈ ലെവലിലേക്ക് എത്തിച്ചത്’ അരുൺ പറഞ്ഞു.

Latest Stories

അഭിമുഖത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; ഏറ്റമുട്ടി വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും

IPL 2025: ഒരോവറില്‍ അഞ്ച് സിക്‌സടിച്ചവനെയൊക്കെ എന്തിനാണ് തഴയുന്നത്, അവന് ബാറ്റിങ് പൊസിഷനില്‍ മാറ്റം കൊടുക്കണം, നിര്‍ദേശവുമായി സൗരവ് ഗാംഗുലി

പണത്തിന് അത്യാവശ്യമുള്ളപ്പോള്‍ ഓഹരികള്‍ വിറ്റഴിക്കേണ്ട; ഓഹരികള്‍ ഈട് നല്‍കിയാല്‍ ജിയോഫിന്‍ ഒരു കോടി വരെ തരും

ജസ്റ്റിസ് ലോയയുടെ മരണം: 'ഡമോക്ലീസിന്റെ വാൾ' പോലെ മോദിയുടെയും ഷായുടെയും തലയ്ക്ക് മുകളിൽ തൂങ്ങുന്ന കേസ്, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഇന്നും തുടരുന്ന ദുരൂഹത...

IPL 2025: കൊല്‍ക്കത്ത-ചെന്നൈ മത്സരത്തില്‍ എന്റെ ഇഷ്ട ടീം അവരാണ്, കാരണമിതാണ്, തുറന്നുപറഞ്ഞ് വീരേന്ദര്‍ സെവാഗ്‌

ചൈനയ്ക്ക് വച്ചത് ആപ്പിളിന് കൊണ്ടു; ഇന്ത്യയില്‍ തകൃതിയായി നിര്‍മ്മാണവും കയറ്റുമതിയും; ഞായറാഴ്ച പോലും അവധി ഇല്ല; ആറ് വിമാനത്തിലായി കയറ്റി അയച്ചത് 600 ടണ്‍ ഐഫോണുകള്‍

'സീരിയില്‍ കിസ്സര്‍' എന്ന വിശേഷണം അരോചകമായി, നല്ല സിനിമ ചെയ്താല്‍ 'ഇതില്‍ അത് ഇല്ലല്ലോ' എന്ന് ആളുകള്‍ പറയും: ഇമ്രാന്‍ ഹാഷ്മി

IPL 2025: ഇന്ത്യയുടെ ആ സൂപ്പര്‍താരം ഓസ്‌ട്രേലിയന്‍ ടീമില്‍ ആയിരുന്നെങ്കില്‍ പൊളിച്ചേനെ, ആഗ്രഹം തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്

IPL 2025: ആ വെങ്കിടേഷിനായി നീയൊക്കെ 23 കോടി വരെ പോയി നോക്കി, എനിക്കായി 12 മുടക്കാൻ തയാറായില്ല; രാഹുലിന്റെ സന്ദേശം പങ്കുവെച്ച് ആകാശ് ചോപ്ര

സിമ്രാനെയും കടത്തിവെട്ടി പ്രിയ വാര്യര്‍? ട്രെന്‍ഡ് ആയി താരം; അജിത്തിന്റെ സ്വാഗില്‍ മമ്മൂട്ടി ചിത്രത്തിലെ ഗാനം