'പുലിമുരുകൻ' മുതൽ '100 ഡേയ്‌സ് ഓഫ് ലവ്' വരെ ; യൂട്യൂബിൽ ഹിറ്റായ ഹിന്ദി ഡബ്ബ് മലയാളം സിനിമകൾ

ഏത് ഭാഷയിലായാലും ഒരു ചിത്രം ഹിറ്റായാൽ മറ്റ് ഭാഷകളിലേക്കും മൊഴി മാറ്റി പുറത്തിറക്കുന്നത് സർവ സാധാരണമാണ്. പാൻ ഇന്ത്യൻ സിനിമകൾ എന്ന ആശയം വന്നതോടെ തിയേറ്ററുകളിൽ എത്തുമ്പോൾ തന്നെ ഒരേസമയം മറ്റ് ഭാഷകൾ കൂടി ഉൾപ്പെടുത്തിയാണ് സിനിമ എത്തുന്നത്. റീമേക്കിനെക്കാളും വളരെ ചെലവ് കുറഞ്ഞതാണ് റീ-ഡബ്ബിങ്. മലയാള സിനിമകളിൽ നിന്ന് നിരവധി സിനിമകൾ അന്യഭാഷകളിലേക്ക് മൊഴിമാറ്റാറുണ്ട്. മലയാളത്തിൽ ഹിറ്റാവാതെ പോയ പല സിനിമകളും മറ്റ് ഭാഷകളിൽ യൂട്യൂബിൽ ലഭ്യമാണ്. ഇവയിൽ പലതും ഹിറ്റായിട്ടുമുണ്ട്. മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് മൊഴിമാറ്റിയെത്തി യൂട്യൂബിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ മലയാള സിനിമകളിൽ ചിലതാണ് ഇവ:

മലയാളത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മോഹൻലാലിന്റെ ആക്ഷൻ ത്രില്ലർ ചിത്രമാണ് പുലിമുരുകൻ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഉദയകൃഷണയാണ് തിരക്കഥയൊരുക്കിയത്. 2016ൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാലിന്റെ കരിയർ ബെസ്റ്റ് ആക്ഷൻ സിനിമ കൂടിയാണ്. ‘ഷേർ കാ ശിക്കാർ’ എന്ന പേരിലാണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തത്. പുലിമുരുകന്‍റെ ഹിന്ദി ഡബ്ബ് വേര്‍ഷന്‍ 111 മില്ല്യണ്‍ ആളുകളാണ് ഇതുവരെ കണ്ടത്. മലയാളത്തിലെ മറ്റ് ചിത്രങ്ങൾക്കൊന്നും ലഭിക്കാത്ത ഒരു ബഹുമതിയാണിത്.

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ കുറ്റാന്വേഷണ ചിത്രമാണ് വില്ലൻ. ഹിന്ദിയിലേക്ക് മൊഴി മാറ്റിയപ്പോൾ കോൻ ഹേ വില്ലൻ എന്നാണ് പേര് നൽകിയത്. യൂട്യൂബിൽ 66 മില്യൺ ആളുകളാണ് ഈ ചിത്രം കണ്ടിരിക്കുന്നത്. മാത്യൂ മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ വില്ലനിൽ എത്തിയത്. 2019-ൽ തിയേറ്ററുകളിൽ എത്തിയ ദിലീപ് ചിത്രമാണ് ജാക്ക് ആൻ്റ് ഡാനിയേൽ. ആക്ഷൻ ത്രില്ലർ ചിത്രമായിരുന്ന ജാക്ക് ആൻഡ് ഡാനിയൽസിൽ തമിഴ് നടൻ അർജുനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ചിത്രം ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. എന്നാൽ ഇതേ പേരിൽ തന്നെ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് എത്തിയ സിനിമയ്ക്ക് യൂട്യൂബിൽ 61 മില്ല്യൺ കാഴ്ചക്കാരാണ് ഉള്ളത്.

2015-ൽ മലയാളത്തിൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് 100 ഡേയ്‌സ് ഓഫ് ലവ്. ദുൽഖർ സൽമാൻ, നിത്യ മേനോൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം മലയാളത്തിൽ ഹിറ്റായിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സിനിമാപ്രേമികൾ ഏറ്റെടുത്തിരുന്നു. ചിത്രം 47 മില്ല്യൺ ആളുകളാണ് ഇതുവരെ കണ്ടത്. 2017-ൽ ദുൽഖറിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ. ഫാമിലി എന്റർടൈനർ ചിത്രമായിരുന്ന ജോമോന്റെ സുവിശേഷങ്ങൾ മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്നു. യൂട്യൂബിൽ 36 മില്ല്യൺ ആളുകളാണ് സിനിമയുടെ ഹിന്ദി പതിപ്പ് കണ്ടിരിക്കുന്നത്.

2020-ൽ സിദ്ദിഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് ബിഗ് ബ്രദർ. മലയാളത്തിൽ വൻ പരാജയമായിരുന്നു ചിത്രം. 32 കോടി ബഡ്ജറ്റിൽ പുറത്തിറക്കിയ ചിത്രത്തിന് ആകെ 10 കോടി മാത്രമേ നേടാൻ സാധിച്ചുള്ളൂ. എന്നാൽ അതേസമയം, ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തപ്പോള്‍ നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. 36 മില്ല്യൺ കാഴ്ചക്കാരാണ് യൂട്യൂബിൽ ഈ സിനിമ കണ്ടത്. 2018-ൽ മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത്ത് സംവിധാനം ചെയ്ത ചിത്രമാണ് പരോൾ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവു വലിയ പരാജയ ചിത്രമായിരുന്നു ചിത്രം. ജയിലില്‍ പരോള്‍ കാത്ത് നില്‍ക്കുന്ന തടവുകാരനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. കേരളത്തിൽ ചിത്രം വലിയ രീതിയിൽ വിജയം കണ്ടില്ല. എന്നാൽ സിനിമയുടെ ഹിന്ദി പതിപ്പ് 17 മില്ല്യൺ ആളുകളാണ് ഇതുവരെ കണ്ടത്.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി