അന്ന് ദിലീപിന്റെ നായികയാക്കിയില്ല ; ഇന്ന് കോടികൾ വാങ്ങുന്ന സൂപ്പർ താരം !

മലയാള സിനിമയിലെ നിരവധി നടിമാർ ജനപ്രിയ നായകനായ ദിലീപിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം നടത്തിയിട്ടുണ്ട്. അതിൽ പലരും പ്രശസ്തരാവുകയും ചെയ്തിട്ടുണ്ട്. മഞ്ജു വാര്യർ, കാവ്യ മാധവൻ, ഭാവന, നവ്യ നായർ, മീര ജാസ്മിൻ, നിത്യ ദാസ്, സംവൃത, മീര നന്ദൻ, ലക്ഷ്മി തുടങ്ങി നിരവധി പേരാണ് ദിലീപ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച് തുടക്കം കുറിച്ചത്. അഭിനയിക്കുമ്പോൾ ദിലീപുമായി വളരെ മികച്ച കെമിസ്ട്രി ഉണ്ടേ എന്നതാണ് പലരുടെയും പ്രത്യേകത. കുടുംബ പ്രേക്ഷകരെയോ യുവ പ്രേക്ഷകരെയോ ലക്ഷ്യം വെച്ചുള്ള ദിലീപിന്റെ സിനിമകളിലൂടെ നടിമാർ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചിലർക്ക് ദിലീപിന്റെ നായികയാകാൻ സാധിക്കാതെയും പോയിട്ടുണ്ട്. എന്നാൽ ദിലീപിന്റെ നായികയാകാൻ കഴിയാതെ മടങ്ങി, ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയുന്ന സൂപ്പർ ഹിറ്റ് നായികയായി മാറിയ ഒരു നടിയുണ്ട്.

2008ൽ പുറത്തിറങ്ങിയ ‘ക്രെയ്‌സി ഗോപാലൻ’ എന്ന സിനിമയുടെ എറണാകുളത്തു വച്ച് നടന്ന ഓഡിഷനിൽ പങ്കെടുക്കാൻ അമ്മയോടൊപ്പം ഒരു പെൺകുട്ടി വരികയും വളരെ നന്നായി അഭിനയിക്കുകയും ചെയ്തു. സ്ക്രീൻ ടെസ്റ്റിൽ വളരെ നന്നായി അഭിനയിച്ചെങ്കിലും ആ നടിയെ അവസാനം വേണ്ടെന്ന് വെച്ചു. സ്‌ക്രീനിൽ കുറച്ചു കൂടി സൗന്ദര്യം തോന്നിപ്പിക്കുന്ന, കുറച്ചു കൂടി ഉയരവും പ്രായവും ഉള്ള നടിയെ ആയിരുന്നു നായികയാകാൻ വേണ്ടിയിരുന്നത്. ശേഷം തെലുങ്ക് നടിയായ രാധ വർമയാണ് സിനിമയിൽ ഡയാന ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ അന്ന് സ്ക്രീൻ ടെസ്റ്റിന് വന്ന് ദിലീപിന്റെ നായികയാകാതെ പോയ ആ നടിയാണ് തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത. സിനിമയുടെ സംവിധായകനായ ദീപു കരുണാകരൻ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ക്രേസി ഗോപാലൻ ഇറങ്ങി രണ്ടു വർഷംകൂടി കഴിഞ്ഞാണ് സമാന്ത സിനിമാ പ്രവേശം നടത്തുന്നത്. അതിനുശേഷം താരത്തിന്റെ അഭിനയജീവിതത്തിൽ വൻകുതിപ്പാണ് ഉണ്ടായത്. ഇന്നിപ്പോൾ വർഷങ്ങൾക്കിപ്പുറം കോടികൾ വാങ്ങുന്ന നായികയായി മാറിയിരിക്കുകയാണ് സാമന്ത. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി വരാനിരിക്കുന്നത്. ആരോഗ്യപരമായ ചില കാരണങ്ങളാല്‍ നടി തന്റെ കരിയറില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഇതിന് ശേഷം വീണ്ടും പൊതുവേദികളിൽ സജീവമാകാൻ തുടങ്ങി. പൂർണ ആരോഗ്യവതിയായി തിരികെയെത്തി സിനിമയിൽ കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം.

അതേസമയം, മഹാഭാരതത്തിലെ ശകുന്തള – ദുഷ്യന്തൻ പ്രണയകഥയായ കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കിയ പാൻ ഇന്ത്യൻ ചിത്രമായ ‘ശാകുന്തളം’ ആണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രം. സാമന്ത ആണ് ചിത്രത്തിൽ ശകുന്തളയായി എത്തുന്നത്. സൂഫിയും സുജാതയും എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ താരം ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക. ഗുണശേഖർ ആണ് ശാകുന്തളം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍