‘സ്വദേശ്’ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ പ്രശസ്തയായ നടിയും മോഡലുമായ ഗായത്രി ജോഷി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഗായത്രിയും ഭർത്താവ് വികാസ് ഒബ്റോയിയും സഞ്ചരിച്ച ലമ്പോർഗിനി കാർ ഫെരാരിയിൽ ഇടിക്കുകയും തുടർന്ന് അത് മറ്റൊരു ക്രാമ്പർ വാനിൽ ഇടിക്കുകയും തുടർന്ന് വാൻ തലകീഴായി മറിയുകയും ചെയ്തു.
ഇറ്റലിയിലെ സർഡിനയിൽ വെച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ ഫെരാരിക്ക് തീപിടിച്ച് സ്വിറ്റ്സർലന്റ് സ്വദേശികളായ രണ്ടുപേർ മരിച്ചു. ഗായത്രിയും ഭർത്താവും അവധി ആഘോഷിക്കാൻ ഇറ്റലിയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.
ഗായത്രിയും ഭർത്താവും മാനേജറുമാണ് കാറിലുണ്ടായിരുന്നത്. മൂവരും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഒരുപാട് പ്രചരിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനിച്ച ഗായത്രി ജോഷി റേഡിയോ ജോക്കി ആയാണ് പ്രൊഫഷണൽ ജീവിതത്തിലേക്ക് വരുന്നത്. മിസ് ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്.