നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; ആഘോഷങ്ങളുമായി വിജയ് ആരാധകര്‍

സിനിമാ ജീവിതത്തില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കി വിജയ്. ഇതിന്റെ ഭാഗമായി നിരവധി ആഘോഷങ്ങളാണ് തമിഴ്‌നാട്ടില്‍ ആരാധകര്‍ നടത്തുന്നത്. ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ ആഘോഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

വിജയ് സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 30 നവജാത ശിശുക്കള്‍ക്ക് സംഘടന സ്വര്‍ണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. അഡയാര്‍ സര്‍ക്കാര്‍ മറ്റേണിറ്റി ആശുപത്രിയിലെ കുട്ടികള്‍ക്കാണ് മോതിരങ്ങളും വസ്ത്രങ്ങളും ആരാധക കൂട്ടായ്മ സമ്മാനിച്ചിരിക്കുന്നത്.

നേരത്തേ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ 20 നവജാത ശിശുക്കള്‍ക്കും വിജയ് ആരാധകര്‍ സ്വര്‍ണമോതിരം സമ്മാനിച്ചിരുന്നു. അതേസമയം, വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ‘വാരിസ്’ ആണ് വിജയ്‌യുടെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ശ്രീകാന്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തും. തമന്‍ ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തു വന്ന ‘രഞ്ജിതമേ’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്.

സംക്രാന്തി റിലീസ് ആയി അടുത്ത വര്‍ഷം ജനുവരിയിലാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. ക്ലാഷ് റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. അജിത്തിന്റെ ‘തുനിവ്’ ചിത്രവും സംക്രാന്തി റിലീസ് ആയി ജനുവരിയിലാണ് എത്തുന്നത്. എച്ച് വിനോത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്