കോളിവുഡിന്റെ സീന്‍ മാറ്റി ഹൊറര്‍ ത്രില്ലര്‍ ‘അരണ്‍മനൈ 4’. മെയ് 3ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇതുവരെ ഗംഭീര കളക്ഷനാണ് തിയേറ്ററില്‍ നിന്നും നേടിയിരിക്കുന്നത്. 75.50 കോടി രൂപയാണ് 15 ദിവസം കൊണ്ട് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. അധികം ഹിറ്റുകള്‍ ലഭിക്കാത്ത ഈ വര്‍ഷം കോളിവുഡിന് ലഭിക്കുന്ന സര്‍പ്രൈസ് ഹിറ്റ് ആണിത്.
അടുത്തിടെയായി തമിഴില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളും ഫ്ളോപ്പ് ആയിരുന്നു. ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ നൂറോളം സിനിമകളില്‍ ആകെ വിജയം നേടിയത് ക്യാപ്റ്റന്‍ മില്ലര്‍, അയലാന്‍ എന്നീ രണ്ട് സിനിമകള്‍ മാത്രമായിരുന്നു. മറ്റ് ചിത്രങ്ങള്‍ ആദ്യ ദിനം മുതല്‍ തന്നെ തിയേറ്ററില്‍ പരാജയം നേരിടുകയാണ്.
ഇതിനിടെയാണ് അരണ്‍മനൈ നാലാം ഭാഗത്തിന് ഗംഭീര കളക്ഷന്‍ ലഭിക്കുന്നത്. സുന്ദറിന്റെ തന്നെ ഹിറ്റ് ഹൊറര്‍ കോമഡി സീരിസ് ചിത്രമാണ് അരണ്‍മനൈ. ഓപ്പണിംഗ് ദിനത്തില്‍ ചിത്രം 4.65 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിയിരിക്കുന്നത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അരണ്‍മനൈ സീരിസിലെ ആദ്യ ചിത്രം 2014ല്‍ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദര്‍, ഹന്‍സിക മോട്വാനി, വിനയ് റായ്, ആന്‍ഡ്രിയ ജെറമിയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
2016ലാണ് രണ്ടാമത്തെ ചിത്രം എത്തുന്നത്. സിദ്ധാര്‍ത്ഥ്, തൃഷ സുന്ദര്‍, ഹന്‍സിക എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. 2021ല്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തില്‍ സുന്ദര്‍, ആര്യ, റാഷി ഖന്ന, ആന്‍ഡ്രിയ എന്നിവരാണ് അഭിനയിച്ചത്. ഓരോ സിനിമയിലും അഭിനേതാക്കള്‍ വീണ്ടും എത്തുന്നുണ്ടെങ്കിലും സിനിമകള്‍ തമ്മില്‍ ബന്ധമില്ല.