കോളിവുഡില്‍ കോളിളക്കം, സുന്ദരി പ്രേതങ്ങള്‍ ഇനി ഒ.ടി.ടി വാഴും; 'അരണ്‍മനൈ 4' സ്ട്രീമിംഗ് ആരംഭിച്ചു

സുന്ദര്‍ സി ചിത്രം ‘അരണ്‍മനൈ 4’ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. കോളിവുഡില്‍ ഹിറ്റടിച്ച മൂന്ന് ചിത്രങ്ങളില്‍ ഒന്നാണ് അരണ്‍മനൈ 4. മികച്ച പ്രതികരണങ്ങള്‍ ലഭിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം 95.5 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. തിയേറ്ററില്‍ ഗംഭീര പ്രകടനം നടത്തിയ ചിത്രം ഒ.ടി.ടിയിലേക്ക് എത്തുകയാണ്.

ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിയിരിക്കുന്നത്.

യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അരണ്‍മനൈ സീരിസിലെ ആദ്യ ചിത്രം 2014ല്‍ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദര്‍, ഹന്‍സിക മോട്വാനി, വിനയ് റായ്, ആന്‍ഡ്രിയ ജെറമിയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. 2016ലാണ് രണ്ടാമത്തെ ചിത്രം എത്തുന്നത്.

സിദ്ധാര്‍ത്ഥ്, തൃഷ സുന്ദര്‍, ഹന്‍സിക എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. 2021ല്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തില്‍ സുന്ദര്‍, ആര്യ, റാഷി ഖന്ന, ആന്‍ഡ്രിയ എന്നിവരാണ് അഭിനയിച്ചത്. ഓരോ സിനിമയിലും അഭിനേതാക്കള്‍ വീണ്ടും എത്തുന്നുണ്ടെങ്കിലും സിനിമകള്‍ തമ്മില്‍ ബന്ധമില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം