പ്രമുഖ നടിമാര്‍ നിരസിച്ചു, കങ്കണ സ്‌ക്രിപ്റ്റ് പോലും കേള്‍ക്കാതെയാണ് അഭിനയിച്ചത്, ഇങ്ങോട്ട് വിളിച്ച് അഭിനയിക്കാമെന്ന് പറയുകയായിരുന്നു: സംവിധായകന്‍ പി. വാസു

‘ചന്ദ്രമുഖി 2’വിലെ കങ്കണ റണാവത്തിന്റെ ലുക്കും നൃത്തവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അതിനൊപ്പം തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചിത്രത്തിലേക്ക് കങ്കണ എത്തിയതിന് പിന്നിലെ കഥ പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ പി. വാസു ഇപ്പോള്‍. മറ്റ് താരങ്ങളെ ആയിരുന്നു ആദ്യം നായികയായി തീരുമാനിച്ചത് എന്നാണ് സംവിധായകന്‍ പറയുന്നത്.

ചന്ദ്രമുഖി 2വിനായി രണ്ട് മൂന്ന് ആര്‍ട്ടിസ്റ്റുകളെ സമീപിച്ചിരുന്നു. അവര്‍ എന്ത് കാരണം കൊണ്ടാണ് നിരസിച്ചതെന്ന് അറിയില്ല. ഒരുപക്ഷെ ജ്യോതികയുമായി താരതമ്യം ചെയ്യപ്പെടുമോ, രണ്ടാം ഭാഗം എങ്ങനെയിരിക്കും എന്നൊക്കെ തോന്നിയിരിക്കാം. രണ്ട് പേരും വലിയ താരങ്ങളായിരുന്നു.

സിനിമ ചെയ്യുന്നില്ലെന്ന് മാനേജര്‍മാര്‍ മുഖേനെയാണ് അറിയിച്ചത്. നായികയെ തീരുമാനിക്കാത്തതിനാല്‍ ചന്ദ്രമുഖി ഇല്ലാത്ത ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു. ആരായിരിക്കും ചന്ദ്രമുഖി എന്ന് അഭിനയിക്കുന്ന എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ആകാംക്ഷ തോന്നി. പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. യാദൃശ്ചികമായാണ് കങ്കണയിലേക്ക് വരുന്നത്.

കങ്കണയ്ക്ക് വേണ്ടി മറ്റൊരു കഥ തയ്യാറാക്കുന്നുണ്ടായിരുന്നു. കങ്കണയെ കണ്ട് ആ കഥ പറഞ്ഞു. കഥ അവര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. അതിന് ശേഷം നിങ്ങള്‍ ഇപ്പോള്‍ എടുത്ത് കൊണ്ടിരിക്കുന്ന സിനിമയേതെന്ന് ചോദിച്ചു. ചന്ദ്രമുഖി 2 ആണെന്ന് പറഞ്ഞു. ആരാണ് ചന്ദ്രമുഖിയുടെ വേഷം ചെയ്യുന്നതെന്നും ചോദിച്ചു.

തീരുമാനിച്ചിട്ടില്ലെന്ന് മറുപടി നല്‍കി. ആ സംഭാഷണം അവസാനിച്ചു. പിന്നെ കങ്കണ തന്നെ വിളിച്ച് താന്‍ ചന്ദ്രമുഖി ചെയ്യാം എന്ന് പറഞ്ഞു. കങ്കണയുടെ ജീവിതത്തില്‍ സ്‌ക്രിപ്റ്റ് വായിക്കാതെ ഒരു സിനിമ ചെയ്തിട്ടില്ല. കഥയോ സീനോ അറിയാതെ രണ്ട് ദിവസത്തേക്ക് ഡേറ്റ് തരാന്‍ പറ്റുമോ?

അങ്ങനെയെങ്കില്‍ നിങ്ങളെ കാസ്റ്റ് ചെയ്യാമെന്ന് താന്‍ പറഞ്ഞു. രണ്ട് ദിവസം കോംബിനേഷന്‍ സീന്‍, പിന്നെ ഒരു മാസം കഴിഞ്ഞ് കോള്‍ ഷീറ്റ് മതി. കങ്കണ വന്നു. സീന്‍ പറയാതെ ഷോട്ടുകള്‍ എടുത്തു. അതിന് ശേഷമാണ് കഥ പറഞ്ഞത് എന്നാണ് സംവിധായകന്‍ പി. വാസു പറയുന്നത്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?