ആദ്യ ദിനം നേടിയത് കോടികൾ; ടിക്കറ്റ് വിൽപ്പനയിലും ഞെട്ടിച്ച് 'ഗില്ലി'; ആഘോഷമാക്കി വിജയ് ആരാധകർ !

തമിഴകം വീണ്ടും പിടിച്ചെടുക്കാന്‍ ഒരുങ്ങി എത്തിയ വിജയ് ചിത്രം ഗില്ലിയുടെ റീ റിലീസ് ആഘോഷാമാക്കി ആരാധകർ. 20 വര്‍ഷത്തിന് ശേഷമാണ് ചിത്രം വീണ്ടും റിലീസിന് എത്തിയത്. ഗില്ലിക്ക് വന്‍വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിജയ്‌യുടെ ഗില്ലി ലോകമെമ്പാടും ആദ്യ ദിനത്തിൽ തന്നെ ഏകദേശം 10 കോടിയെങ്കിലും നേടിയെന്നാണ് റിപോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ് ചിത്രം.

സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ അർജുനർ വില്ല്, അപ്പടി പോടു എന്നീ ഗാനങ്ങൾക്ക് തിയേറ്ററുകളിൽ നൃത്തം ചെയ്യുന്ന ആരാധകരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. വിജയ് എന്ന നടനില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കുള്ള യാത്രയില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച ചിത്രമാണ് ഗില്ലി.

ചിത്രത്തിന്റെ ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്‍പ്പനയുടെ കണക്കുകളും ഏവരെയും ഞെട്ടിച്ചിരുന്നു. ഗില്ലിയുടെ 55520 ടിക്കറ്റുകളാണ് ഇതിനോടകം വിറ്റിരിക്കുന്നത്. 2004ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് 50 കോടി കളക്ഷന്‍ നേടിയിരുന്നു.

ധരണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രകാശ് രാജ്, തൃഷ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. 4k ക്വാളിറ്റിയില്‍ റീമാസ്റ്റേഡ് വേര്‍ഷന്‍ ആണ് തിയേറ്ററുകളില്‍ എത്തുക. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഗില്ലി റീ റിലീസ് ചെയ്തത്. നേരത്തെ വാരണം ആയിരം, 3, ആളവന്ദൻ, മുത്ത് തുടങ്ങിയ ആരാധകരുടെ പ്രിയപ്പെട്ട സിനിമകളും തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തിരുന്നു.

Latest Stories

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍