നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

മാസ് സിനിമകളുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെയാണെന്ന് പറഞ്ഞ നടന്‍ കാര്‍ത്തിക് കുമാറിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. ലോകേഷ് കനകരാജിന്റെ സിനിമകളെ പേരെടുത്ത് പറയാതെ പരിസഹിച്ചതാണ് എന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിനിടെ കാര്‍ത്തിക്കിനെ പിന്തുണച്ച് സംവിധായകന്‍ വെങ്കട് പ്രഭുവും രംഗത്തെത്തിയിട്ടുണ്ട്.

മാസ് നായകന്മാരുടെ സിനിമകളുടെ ട്രെയ്‌ലറുകളെല്ലാം ഏകദേശം ഒരുപോലെയാണ്, നായകന്‍ വരുന്നു, വന്നു, അടിക്കുന്നു, പോകുന്നു എന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. അത് കണ്ട് എന്തിനാണ് ഇത്ര ആകാംക്ഷ കൊള്ളുന്നത് എന്നായിരുന്നു എക്‌സ് വീഡിയോയിലൂടെ കാര്‍ത്തിക് കുമാര്‍ ചോദിച്ചത്.

ലോകേഷ് കനകരാജിന്റെ സിനിമകളെ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശം നടത്തിയതെയന്നും മാസ് സിനിമകളെല്ലാം ഇതു പോലെയാണ് എന്നുമുള്ള പ്രതികരണങ്ങള്‍ സജീവമാകുന്നതിനിടെയാണ് വെങ്കട് പ്രഭു സംഭവത്തില്‍ പ്രതികരിക്കുന്നത്. ഇത് എല്ലാ കൊമേഷ്യല്‍ സിനിമകളിലും സംഭവിക്കുന്നതാണ്. അതുകൊണ്ട് നടന്‍ പറഞ്ഞത് ശരിയാണ് എന്നാണ് വെങ്കട് പ്രഭു പറയുന്നത്.

”അല്ല, അല്ല, അല്ല! ഇത് കൊമേഷ്യല്‍ സിനിമകള്‍ ചെയ്യുന്ന നമ്മള്‍ക്കെതിരെയുള്ള അടിയാണ്. പിന്നെ ഇയാള്‍ പറയുന്നത് ഒരു തരത്തില്‍ ശരിയാണ്. സാധാരണ കൊമേഷ്യല്‍ ടെംപ്ലേറ്റില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും നല്‍കാന്‍ ശ്രമിച്ചാലും ആരാധകര്‍ സ്വീകരിക്കാന്‍ ആരാധകര്‍ തയാറാകുമോ” എന്നാണ് വെങ്കട് പ്രഭു ചോദിക്കുന്നത്.

വിജയ്‌യുടെ കൊമേഷ്യല്‍ വാല്യു ഉള്ള മറ്റു ചിത്രങ്ങളും മറ്റ് സിനിമകളുടെ ട്രീറ്റ്‌മെന്റ് തന്നെയാണ് ഫോളോ ചെയ്തിരിക്കുന്നത്. ആരാധകര്‍ സിനിമയെ ഏറ്റെടുക്കണമെങ്കില്‍ ഇത്തരം ഘടകങ്ങള്‍ ആവശ്യമാണ് എന്നും അത് സിനിമയില്‍ നിന്നും ട്രെയ്‌ലറില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുന്നതല്ല എന്നുമാണ് സംവിധായകന്റെ അഭിപ്രായം.

Latest Stories

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം