ഫഹദ് ഫാസിലിനെ അന്താരാഷ്ട്ര നടനെന്ന് വിശേഷിപ്പിച്ച് ഈ തമിഴ് താരം

ഫഹദ് ഫാസിലും ശിവകാര്‍ത്തികേയനും ചേര്‍ന്ന് അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരന്‍. മലയാളത്തിലെ തകര്‍പ്പന്‍ റോളുകള്‍ക്ക് ശേഷമാണ് ഫഹദിന് തമിഴില്‍നിന്ന് ശിവകാര്‍ത്തികേയനൊപ്പം നല്ലൊരു വേഷമെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു വേലൈക്കാരന്റെ ഓഡിയോ ലോഞ്ച്. എന്നാല്‍, ഈ ചടങ്ങില്‍ ഫഹദ് ഫാസിലും നയന്‍താരയും പങ്കെടുത്തില്ല. നയന്‍താര പൊതുവില്‍ ഫിലിം പ്രമോഷന്‍ പരിപാടികള്‍ക്ക് പോകാറില്ല. ഫഹദ് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും തിരക്കുകള്‍ കൊണ്ട് താരത്തിന് എത്തിച്ചേരാന്‍ സാധിച്ചില്ല.

വേലൈക്കാരന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഫഹദ് ഫാസിലിനെ ശിവകാര്‍ത്തികേയന്‍ വാനോളം പുകഴ്ത്തിയിരിക്കുന്നത്. ഫഹദ് ഒരു അന്താരാഷ്ട്ര നടനാണെന്നും താന്‍ ഫഹദില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും തന്റെ ആക്ടംഗ് പെര്‍ഫോമന്‍സിനെ അത് മെച്ചപ്പെടുത്തിയെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങളിപ്പോള്‍ അടുത്ത സുഹൃത്തുക്കളാണെന്നും വേലൈക്കാരനും അതിലെ റോളും ഫഹദിന് വളരെ സ്‌പെഷ്യലായിരിക്കുമെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.