'ഇഡ്‌ലി കടൈ'യുമായി ധനുഷ്; വമ്പന്‍ പ്രഖ്യാപനം, റിലീസ് തീയതി പുറത്ത്

ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നാലാം ചിത്രം ‘ഇഡ്‌ലി കടൈ’ റിലീസിന് ഒരുങ്ങുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ 10ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. നിത്യ മേനോന്‍ ആണ് ചിത്രത്തില്‍ നായിക. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു ഇഡ്‌ലി കടയിലേക്ക് നടക്കുന്ന ധനുഷ് കഥാപാത്രത്തിന്റെ ചിത്രീകരണമാണ് റിലീസ് ഡേറ്റ് പ്രഖ്യാപന പോസ്റ്ററില്‍ ഉള്ളത്. ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ഇഡ്‌ലി കടൈ നിര്‍മ്മിക്കുന്നത്. ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണിത്. ജിവി പ്രകാശ് കുമാറാണ് സംഗീതം.

ചിത്രത്തെ കുറിച്ച് ജിവി പ്രകാശ് അടുത്തിടെ സംസാരിച്ചിരുന്നു. നിത്യ മേനോന്‍-ധനുഷ് കോമ്പോയിലെത്തിയ ‘തിരുച്ചിത്രമ്പലം’ പോലെ തന്നെ ഇമോഷന്‍സിന് പ്രാധാന്യം നല്‍കുന്നതാണ് ഇഡ്‌ലി കടൈ എന്നും താന്‍ സിനിമ 40 മിനിറ്റോളം കണ്ടു എന്നുമായി ജിവി പ്രകാശ് പറഞ്ഞത്.

അതേസമയം, ധനുഷ് അഭിനയിക്കുന്ന 52-ാമത്തെ ചിത്രം കൂടിയാണിത്. പ പാണ്ടി, രായന്‍ എന്നിവയാണ് ധനുഷിന്റെ സംവിധാനത്തില്‍ ഇതിനകം പുറത്തെത്തിയ ചിത്രങ്ങള്‍, നിലാവുക്ക് എന്മേല്‍ എന്നടി കോപം എന്ന ചിത്രവും ധനുഷിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്

"കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു" എം ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു