മാത്യുവിനും നരസിംഹനുമൊപ്പം ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ ഒരു വരവ് കൂടി വരും; 'ജയിലര്‍ 2' ലോഡിംഗ്

ബോക്‌സോഫീസില്‍ 350 കോടി കിലക്കത്തില്‍ ‘ജയിലര്‍’. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ കൊണ്ടാണ് 350 കോടിയിലേക്ക് കുതിച്ചെത്തിയത്. ബോക്സോഫീസില്‍ റെക്കോര്‍ഡ് തകര്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ഇരട്ടി മധുരം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.

ജയിലറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ”ജയിലര്‍ 2 എടുക്കാനുള്ള പ്ലാന്‍ മനസിലുണ്ട്. ജയിലറിനൊപ്പം ബീസ്റ്റ്, ഡോക്ടര്‍, കൊലമാവുകോകില എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗവും ആലോചനയിലുണ്ട്.”

”വിജയ്, രജനികാന്ത് എന്നിവര്‍ ഒന്നിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമുണ്ട്” എന്ന് സംവിധായകന്‍ നെല്‍സണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമ തിയേറ്ററുകളില്‍ എത്തിയത് മുതല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യു, ശിവരാജ് കുമാറിന്റെ നരസിംഹ എന്നീ കഥാപാത്രങ്ങള്‍ എങ്ങനെ രജനിയുടെ സുഹൃത്തക്കായി എന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു.

ഇവര്‍ സുഹൃത്തുക്കളായി പശ്ചാത്തലം വ്യക്തമാക്കുന്ന സിനിമ വേണമെന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. 100 കോടി രൂപ പിന്നിടുന്ന രജനിയുടെ ഒമ്പതാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ജയിലര്‍. ശങ്കര്‍ ചിത്രം ‘2.0’യ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രവുമാണ് ജയിലര്‍.

723 കോടിയണ് ‘2.0’ നേടിയത്. അതേസമയം, മലയാളത്തിന്റെ മോഹന്‍ലാലും കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാറും ഹിന്ദി താരം ജാക്കി ഷ്രോഫും കാമിയോ റോളുകളിലെത്തിയത് അതാത് പ്രദേശങ്ങളില്‍ തിയേറ്ററുകളില്‍ കൂടുതല്‍ പ്രേക്ഷകരെ എത്തിക്കുന്നുണ്ട്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍