28 ദിവസത്തിനുള്ളില്‍ 'ജയിലര്‍' ഒ.ടി.ടിയിലേക്ക്? ഡിജിറ്റല്‍ സ്ട്രീമിംഗ് ധാരണയായി

അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 350 കോടി രൂപ കളക്ട് ചെയ്തിരിക്കുകയാണ് രജനികാന്ത് ചിത്രം ‘ജയിലര്‍’. 500 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം ഇപ്പോള്‍. ഇതിനിടെ ചിത്രം ഒരു മാസം കഴിഞ്ഞാലുടന്‍ ഒ.ടി.ടിയില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം സെപ്റ്റംബര്‍ 7ന് ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സണ്‍പിക്‌ച്ചേഴ്‌സുമായി സഹകരിക്കുന്ന നെറ്റ്ഫ്‌ലിക്‌സിലാകും ജയിലര്‍ സ്ട്രീമിംഗ് ആരംഭിക്കുക. നിലവില്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്ന തമിഴ് ചിത്രങ്ങള്‍ 28 ദിവസത്തിന് ശേഷമാണ് ഒ.ടി.ടിയില്‍ എത്തുക.

അജിത്ത് ചിത്രം ‘തുനിവ്’, വിജയ്‌യുടെ ‘വാരിസ്’ അടക്കമുള്ള ചിത്രങ്ങളും റിലീസ് ചെയ്ത് 28 ദിവസത്തിന് ശേഷം ഒ.ടി.ടിയില്‍ എത്തിയിരുന്നു. അതേസമയം, 2023ലെ ഏറ്റവും വലിയ ഓപ്പണറായി മാറിയ ചിത്രം ആഗോളതലത്തില്‍ 500 കോടി കളക്ഷന്‍ നേടുമെന്നാണ് കരുതപ്പെടുന്നത്.

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് ജയിലറില്‍ രജനികാന്ത് എത്തിയത്. മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രം തിയേറ്ററുകളില്‍ ഏറെ കൈയ്യടി നേടിയിരുന്നു. നരസിംഹ എന്ന ശിവരാജ് കുമാറിന്റെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.

രമ്യകൃഷ്ണന്‍, തമന്ന, തെലുങ്ക് താരം സുനില്‍ എന്നിവരും ചിത്രത്തിലുണ്ട്. സണ്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം. ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി