25 കോടി ബജറ്റ് ചിത്രം ബോക്‌സ് ഓഫീസില്‍ ദുരന്തമായി, 22 വര്‍ഷത്തിന് ശേഷം 1000 തിയേറ്ററുകളിലേക്ക്; കമല്‍ ചിത്രം റീ റിലീസിന്!

22 വര്‍ഷം മുമ്പ് തിയേറ്ററിലെത്തി ഫ്‌ലോപ്പ് ആയ കമല്‍ ഹാസന്‍ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്. 2001ലെ ദീപാവലി റിലീസ് ആയി എത്തിയ ‘ആളവന്താന്‍’ എന്ന ചിത്രമാണ് ഇപ്പോള്‍ റീ റിലീസിന് ഒരുങ്ങുന്നത്. 1000 തിയേറ്ററുകളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്യും.

ചിത്രത്തിന്റെ നിര്‍മ്മാതാവായ കലൈപ്പുലി എസ് താണു ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കമല്‍ ഹാസന്റെ ‘പുഷ്പക്’, ‘നായകന്‍’ എന്നീ ചിത്രങ്ങള്‍ റീ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ലിമിറ്റഡ് റിലീസ് മാത്രമാണ് ഈ ചിത്രങ്ങള്‍ക്ക് ഉണ്ടായത്. അതേസമയം, ഇരട്ട വേഷത്തിലാണ് കമല്‍ ആളവന്താനില്‍ എത്തിയത്.

നായകനായും വില്ലനായും കമല്‍ തന്നെയാണ് ചിത്രത്തില്‍ എത്തിയത്. വിജയ് എന്ന വിജയ് കുമാര്‍, നന്ദു എന്ന നന്ദകുമാര്‍ എന്നിങ്ങനെയായിരുന്നു കഥാപാത്രങ്ങളുടെ പേരുകള്‍. സാങ്കേതിക വിഭാഗങ്ങളില്‍ നിരവധി വിദേശികളും ചിത്രത്തിന്റെ ഭാഗമായിരുന്നു. 25 കോടിയായിരുന്നു ബജറ്റ്.

വലിയ പ്രതീക്ഷയോടെയാണ് എത്തിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസ് ദുരന്തമായി മാറി. എന്നാല്‍ ചിത്രത്തിന് സ്‌പെഷ്യല്‍ എഫക്റ്റ്‌സിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ബാഷയടക്കമുള്ള ഹിറ്റുകള്‍ ഒരുക്കിയ സുരേഷ് കൃഷ്ണ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ