തിയേറ്ററില്‍ ഇനി തുടരാനാവില്ല.. ട്രോളുകളും വിമര്‍ശനങ്ങളും മാത്രം..; 'ഇന്ത്യന്‍ 2' ഒ.ടി.ടിയിലേക്ക്

റിലീസ് ദിനത്തില്‍ തന്നെ നെഗറ്റീവ് റിവ്യൂകള്‍ എത്തിയതിനാല്‍ ഓപ്പണിങ് ദിനത്തിലെ കുതിപ്പ് കമല്‍ ഹാസന്‍-ശങ്കര്‍ ചിത്രം ‘ഇന്ത്യന്‍ 2’വിന് തുടരാന്‍ സാധിച്ചിട്ടില്ല. സിനിമയ്‌ക്കെതിരെ ഇ-സേവ ജീവനക്കാര്‍ പരാതിയുമായി എത്തിയതോടെ ഇന്ത്യന്‍ 2 വിവാദത്തിലും അകപ്പെട്ടിരിക്കുകയാണ്. തിയേറ്ററില്‍ കാര്യമായി ശോഭിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയതോടെ ഒ.ടി.ടി സ്ട്രീമിംഗിന് തയാറെടുത്തിരിക്കുകയാണ് ഇന്ത്യന്‍ 2.

ഓഗസ്റ്റ് ആദ്യം തന്നെ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 250 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ 150 കോടി വരെയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ജൂലൈ 12ന് റിലീസ് ചെയ്ത ചിത്രത്തിനെതിരെ വലിയ രീതിയില്‍ ട്രോളുകളും പ്രചരിച്ചിരിക്കുന്നുണ്ട്.

കമല്‍ ഹാസനെ കൂടാതെ സിദ്ധാര്‍ഥ്, എസ്‌ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദന്‍, ബോബി സിന്‍ഹ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

അതേസമയം, ആദ്യ ദിനം വിമര്‍ശനങ്ങള്‍ എത്തിയെങ്കിലും 26 കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു. രണ്ടാം ദിനം 16 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ല്‍ ആണ് പ്രദര്‍ശനത്തിനെത്തിയത്.

ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിയുടെ ക്ലൈമാക്‌സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 250 കോടി ബജറ്റില്‍ ആണ് ഇന്ത്യന്‍ 2 ഒരുക്കിയത്. ശങ്കറിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ഉദയനിധി സ്റ്റാലിനും എ സുബാസ്‌ക്കരനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

Read more