വിമര്‍ശനങ്ങള്‍ ഒഴിയുന്നില്ല, ആ 20 മിനിറ്റ് സിനിമയില്‍ നിന്നും കട്ട് ചെയ്തു; ദൈര്‍ഘ്യം കുറച്ച് 'ഇന്ത്യന്‍ 2'

‘ഇന്ത്യന്‍ 2’വിന് നെഗറ്റീവ് അഭിപ്രായം ഉയരുന്ന സാഹചര്യത്തില്‍ സിനിമയുടെ ദൈര്‍ഘ്യം കുറച്ചതായി റിപ്പോര്‍ട്ടുകള്‍. റിലീസ് ദിവസം തന്നെ സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കേട്ടതിന് ശേഷം ചിത്രത്തിന്റെ 20 മിനിറ്റ് ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ന്, ജൂലൈ 14 മുതല്‍ 20 മിനുറ്റ് കട്ട് ചെയ്ത പുതിയ വേര്‍ഷന്‍ ആണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മൂന്ന് മണിക്കൂറും നാല് മിനുറ്റുമായിരുന്നു ആദ്യം സിനിമയുടെ ദൈര്‍ഘ്യം. എന്നാല്‍ ട്രിം ചെയ്തതോടെ സിനിമ 2 മണിക്കൂറും 40 മിനുറ്റുമായി. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ജൂലൈ 12ന് ആണ് ഇന്ത്യന്‍ 2 തിയേറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം വിമര്‍ശനങ്ങള്‍ എത്തിയെങ്കിലും 26 കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു. രണ്ടാം ദിനം 16 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ല്‍ ആണ് പ്രദര്‍ശനത്തിനെത്തിയത്.

ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിയുടെ ക്ലൈമാക്‌സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 250 കോടി ബജറ്റില്‍ ആണ് ഇന്ത്യന്‍ 2 ഒരുക്കിയത്.

ശങ്കറിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ഉദയനിധി സ്റ്റാലിനും എ സുബാസ്‌ക്കരനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, എസ്.ജെ സൂര്യ, മാര്‍ക്ക് ബെന്നിങ്ടണ്‍, വി ജയപ്രകാശ്, ബോബി സിംഹ, നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നത്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത