'സുല്‍ത്താന്‍' ആയി കാര്‍ത്തി; തകര്‍പ്പന്‍ പ്രകടനവുമായി ഹരീഷ് പേരടിയും ലാലും, ടീസര്‍

ശ്രദ്ധ നേടി കാര്‍ത്തി നായകനാകുന്ന “സുല്‍ത്താന്‍” ചിത്രത്തിന്റെ ടീസര്‍. ആക്ഷന്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ ലാല്‍, ഹരീഷ് പേരടി എന്നിവരുമുണ്ട്. ഏറെ ശ്രദ്ധേയമായ വേഷങ്ങളാണ് ഇരവരും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാഗ്യരാജ് കണ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

രശ്മിക മന്ദാന ആണ് ചിത്രത്തില്‍ നായിക. ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ് സുല്‍ത്താന്‍. നെപ്പോളിയന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏപ്രില്‍ ആദ്യം തന്നെ സുല്‍ത്താന്‍ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

കൈദി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് കാര്‍ത്തയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് സുല്‍ത്താന്‍. നേരത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രശ്മിക സുല്‍ത്താന്‍ എന്ന പേര് പുറത്തുവിട്ടിരുന്നു. ഷൂട്ടിംഗ് സെറ്റിലെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു രശ്മികയുടെ പോസ്റ്റ്. പിന്നീടാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

പൊന്നിയിന്‍ സെല്‍വന്‍ ആണ് കാര്‍ത്തിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം. മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വല്ലവരയന്‍ വാന്തിയദേവന്‍ എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.